Top

ഗൗരിയമ്മയുടെ പകരക്കാരനായി പ്രസിഡണ്ട് സ്ഥാനത്തേക്ക് എവി താമരാക്ഷന്‍

ജൂണില്‍ പ്രൊഫ. എവി താമരാക്ഷന്റെ നേതൃത്വത്തിലുള്ള ആര്‍എസ്പി(ബി) ജെഎസ്എസില്‍ ലയിച്ചത്.

14 Sep 2021 1:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗൗരിയമ്മയുടെ പകരക്കാരനായി പ്രസിഡണ്ട് സ്ഥാനത്തേക്ക് എവി താമരാക്ഷന്‍
X

യുഡിഎഫ് ഘടകകക്ഷിയായ ജെഎസ്എസിന്റെ സംസ്ഥാന സംസ്ഥാന പ്രസിഡണ്ടായി പ്രാഫ. എവി താമരാക്ഷനെ തെരഞ്ഞെടുത്തു. കൊച്ചിയില്‍ ചേര്‍ന്ന ജെഎസ്എസ് സംസ്ഥാന ഭാരവാഹി യോഗത്തിലാണ് തീരുമാനം.

കെആര്‍ ഗൗരിയമ്മയുടെ നിര്യാണത്തെതുടര്‍ന്ന് പാര്‍ട്ടി പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.

2021 ജനുവരി 30,31 തിയ്യതികളില്‍ ആലപ്പുഴയില്‍ നടന്ന എട്ടാം സംസ്ഥാന സമ്മേളനത്തിലാണ് ജെഎസ്എസ് പ്രസിഡണ്ടായി കെആര്‍ ഗൗരിയമ്മയേയും ജനറല്‍ സെക്രട്ടറിയായി അഡ്വ. എഎന്‍ രാജന്‍ ബാബുവിനേയും തെരഞ്ഞടുത്തത്. ജൂണില്‍ പ്രൊഫ. എവി താമരാക്ഷന്റെ നേതൃത്വത്തിലുള്ള ആര്‍എസ്പി(ബി) ജെഎസ്എസില്‍ ലയിച്ചത്. ഇടക്കാലത്ത് എന്‍ഡിഎയുടെ ഭാഗമായും പ്രവര്‍ത്തിച്ചിരുന്നു.

Next Story