Top

'എ ആര്‍ നഗര്‍ പൂരത്തിന്റെ വെടിക്കെട്ട് ഉടന്‍', ഒരുങ്ങിയിരിക്കാന്‍ ലീഗിനോട് കെടി ജലീല്‍

9 Sep 2021 6:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എ ആര്‍ നഗര്‍ പൂരത്തിന്റെ വെടിക്കെട്ട് ഉടന്‍, ഒരുങ്ങിയിരിക്കാന്‍  ലീഗിനോട് കെടി ജലീല്‍
X

കുഞ്ഞാലിക്കുട്ടിയ്ക്ക് എതിരായ തന്റെ പോരാട്ടങ്ങള്‍ ലക്ഷ്യം കാണുമെന്ന് കെടി ജലീല്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് കെടി ജലീല്‍ എംഎല്‍എയുടെ പ്രതികരണം. വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രതികരണം. സാമ്പത്തിക തട്ടിപ്പുകള്‍ക്കും വെട്ടിപ്പുകള്‍ക്കുമെതിരെ ശക്തമായ നടപടിയെടുക്കുന്ന സര്‍ക്കാരാണ് കേരളത്തിലെ പിണറായി സര്‍ക്കാര്‍. ലീഗ് നേതാക്കള്‍ക്ക് എന്തും ആഗ്രഹിക്കാമെന്നും കെടി ജലീല്‍ വ്യക്തമാക്കുന്നു.

ലീഗ് നേതാവ് പിഎംഎ സലാമിന്റെ പരിഹാസത്തിനും ജലീല്‍ മറുപടി നല്‍കുന്നുണ്ട്. എആര്‍ നഗര്‍ പൂരത്തിന്റെ വെടിക്കെട്ട് ഉടന്‍ ഉണ്ടാവുമെന്നും അത് കാരത്തോട് തുടങ്ങും. തീയ്യണയ്ക്കാന്‍ സജ്ജമായി ഇരിക്കാന്‍ തയ്യാറായിക്കൊള്ളാനും ജലീല്‍ മുന്നറിയിപ്പ് നല്‍കുന്നു. ചന്ദ്രിക സാമ്പത്തിക തട്ടിപ്പ് കേസില്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഇന്ന് ഹാജറാവാനിരിക്കെയാണ് ജലീലിന്റെ പ്രതികരണം.

പോസ്റ്റ് പൂര്‍ണരൂപം-

ഇന്ന് രാവിലെ മുഖ്യമന്ത്രിയെ കണ്ടു. വിശദമായി കാര്യങ്ങൾ സംസാരിച്ചു. കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ- ഹവാല ഇടപാടുകളുടെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാനുള്ള പോരാട്ടം ശക്തമായി തുടരും. 2006ൽ കച്ച മുറുക്കി ഉടുത്ത് ഇടതുപക്ഷ പിന്തുണയോടെ അങ്കത്തട്ടിൽ അടരാടി ലക്ഷ്യം കണ്ടിട്ടുണ്ടെങ്കിൽ 2021 ലും പോരാട്ടം ലക്ഷ്യം കാണും. സാമ്പത്തിക തട്ടിപ്പുകൾക്കും വെട്ടിപ്പുകൾക്കുമെതിരെ ശക്തമായ നടപടിയെടുക്കുന്ന സർക്കാരാണ് കേരളത്തിലെ പിണറായി സർക്കാർ. ലീഗ് നേതാക്കൾക്ക് എന്തും ആഗ്രഹിക്കാം. "ആഗ്രഹങ്ങൾ കുതിരകളായിരുന്നെങ്കിൽ ഭിക്ഷാംദേഹികൾ പോലും സവാരി ചെയ്തേനെ" എന്ന വരികൾ എത്ര പ്രസക്തം!

ലീഗ് സുഹൃത്തുക്കളോട് ഒന്നേ പറയാനുള്ളൂ.

AR നഗർ പൂരത്തിൻ്റെ വെടിക്കെട്ട് അധികം വൈകാതെ കാരാത്തോട്ട് തുടങ്ങും. തീയ്യണക്കാൻ തിരൂരങ്ങാടിയിലെ 'ഫയർ എൻജിൻ' മതിയാകാതെ വരും!!!😂😂😂

അതേസമയം, എആര്‍ സഹകരണ ബാങ്ക് വിവാദം പുകയുന്നതിനിടെയാണ് മുന്‍ മന്ത്രി കെടി ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിപ്പിച്ചത്. മുഖ്യമന്ത്രി ആവശ്യപ്പെട്ടതു പ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇന്ന് രാവിലെയായിരുന്നു കൂടികാഴ്ച്ച. ചന്ദ്രിക ക്രമക്കേട് വിവാദത്തില്‍ ഇന്ന് രാവിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കാന്‍ പോകുന്നതിന് മുന്നോടിയായിട്ടായിരുന്നു കൂടികാഴ്ച്ച.

ചന്ദ്രികയുടെ മറവില്‍ നടത്തിയ ക്രമക്കേടില്‍ മുസ്ലീം ലീഗിനും കുഞ്ഞാലിക്കുട്ടിക്കും എതിരായി തന്റ കൈവശമുള്ള തെളിവുകള്‍ ഹാജരാക്കാന്‍ ഇഡി ജലീലിനോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ കൊച്ചിയിലെ ഓഫീസില്‍ എത്തി ജലീല്‍ നല്‍കിയ മൊഴിയുടെ തുടര്‍ച്ചയായിട്ടാണ് വീണ്ടും വിളിപ്പിച്ചത്.

Next Story

Popular Stories