Top

'നീ അളന്ന പോലെ നിനക്കും അളക്കപ്പെടും'; ഉമ്മന്‍ ചാണ്ടിയെ 'കുത്തി' അഡ്വ. എ ജയശങ്കര്‍

31 Aug 2021 7:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നീ അളന്ന പോലെ നിനക്കും അളക്കപ്പെടും; ഉമ്മന്‍ ചാണ്ടിയെ കുത്തി അഡ്വ. എ ജയശങ്കര്‍
X

കേരളത്തിലെ കോണ്‍ഗ്രസില്‍ ഡിസിസി പുനഃസംഘടനയെ തുടര്‍ന്നുണ്ടായ ഭിന്നതയ്ക്കിടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പരോക്ഷമായി വിമര്‍ശിച്ച് അഡ്വ. എ ജയശങ്കര്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് ജയശങ്കര്‍ ഉമ്മന്‍ ചാണ്ടിയെ പേരെടുത്ത് പറയാതെ വിമര്‍ശനം ഉന്നയിക്കുന്നത്. കരുണാകരനെ മുന്നില്‍ നിന്നും ആന്റണിയെ പിന്നില്‍ നിന്നും കുത്തി, കുഞ്ഞാലിയെ മുന്‍നിര്‍ത്തി ചെന്നിത്തലയെ ഒതുക്കി. പക്ഷേ എല്ലാ കളികള്‍ക്കും ഒരവസാനമുണ്ടെന്നാണ് ഇല പൊഴിയും ശിശിരം എന്ന വാചകത്തോടെ ആരംഭിക്കുന്ന കുറിപ്പിലെ പരാമര്‍ശം.

ചെന്നിത്തലയല്ല സതീശന്‍, മുല്ലപ്പളളിയല്ല സുധാകരന്‍; ആന്റണിയല്ല വേണുഗോപാല്‍ എന്ന് ഓര്‍മ്മിപ്പിക്കുന്ന അദ്ദേഹം ഹൈക്കമാന്റിലും ലോ കമാന്റിലും വിരോധികളാണ് ബഹുഭൂരിപക്ഷം എന്നും ചൂണ്ടിക്കാട്ടുന്നു. നീ അളന്ന പോലെ നിനക്കും അളക്കപ്പെടും എന്ന വേദപുസ്തകത്തിലെ വാചകം ഉദ്ധരിച്ചാണ് വിമര്‍ശനം.

പോസ്റ്റ് പൂര്‍ണ രുപം.

ഇല പൊഴിയും ശിശിരം..

കരുണാകരനെ മുന്നില്‍ നിന്നും ആന്റണിയെ പിന്നില്‍ നിന്നും കുത്തി, കുഞ്ഞാലിയെ മുന്‍നിര്‍ത്തി ചെന്നിത്തലയെ ഒതുക്കി. പക്ഷേ എല്ലാ കളികള്‍ക്കും ഒരവസാനമുണ്ട്. നീ അളന്ന പോലെ നിനക്കും അളക്കപ്പെടും എന്ന് വേദപുസ്തകത്തില്‍ പറഞ്ഞത് വെറുതെയല്ല.

ചെന്നിത്തലയല്ല സതീശന്‍, മുല്ലപ്പളളിയല്ല സുധാകരന്‍; ആന്റണിയല്ല വേണുഗോപാല്‍. ഹൈക്കമാന്റിലും ലോ കമാന്റിലും വിരോധികളാണ് ബഹുഭൂരിപക്ഷവും.

കൂടെ വന്നവരും പുറകെ നടന്നവരും പലവഴി പിരിഞ്ഞു തിരുവഞ്ചൂര്‍, പിടി തോമസ്, ബെന്നി ബെഹനാന്‍ എന്നുവേണ്ട സിദ്ദിഖും വിഎസ് ജോയിയും വരെ പുതിയ മേച്ചില്‍ പുറം തേടിപ്പോയി. കെ ബാബുവും കെസി ജോസഫും ഇപ്പോഴും കൂടെയുണ്ട്. അതുപോലും എത്ര നാള്‍?

Next Story

Popular Stories