പിണറായി അടക്കം ഒറ്റപ്പെടുത്തി, പിന്തുണച്ചത് കാരാട്ട് മാത്രം; കോടിയേരിയുടെ പടിയിറക്കം ഇങ്ങനെ
കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി ചുമതലയൊഴിഞ്ഞത് പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടതിന് പിന്നാലെയെന്ന് സൂചന. ബിനീഷ് കോടിയേരി അറസ്റ്റിലാവുകയും വിവാദങ്ങള്‍ കനക്കുകയും ചെയ്തതോടെ നേതാക്കള്‍ കോടിയേരിക്കെതിരെ നിലപാട് കടുപ്പിച്ചിരുന്നെന്നാണ് വിവരം. ബിനീഷിനെതിരെയുള്ള കേസ് കൈകാര്യം ചെയ്തതിലും നേതാക്കളുടെ സമീപനത്തിലും കോടിയേരിക്ക് പ്രതിഷേധം ഉണ്ടായിരുന്നു. മുഖ്യമന്ത്രി അടക്കമുള്ള നേതാക്കള്‍ കമ്മറ്റികളില്‍ കോടിയേരിക്ക് ആവശ്യമായ പിന്തുണ നല്‍കിയില്ല. മുഖ്യമന്ത്രിയടക്കം തളളിപ്പറഞ്ഞെന്നും ഈ പശ്ചാത്തലത്തിലാണ് കോടിയേരിയുടെ നിര്‍ണായക തീരുമാനമെന്നുമാണ് റിപ്പോര്‍ട്ട്. കോടിയേരിയുടെ രാജി സന്നദ്ധത സിപിഎം അവൈലബിള്‍ പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്തിരുന്നു. പിന്നീട് […]

കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി ചുമതലയൊഴിഞ്ഞത് പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടതിന് പിന്നാലെയെന്ന് സൂചന. ബിനീഷ് കോടിയേരി അറസ്റ്റിലാവുകയും വിവാദങ്ങള്‍ കനക്കുകയും ചെയ്തതോടെ നേതാക്കള്‍ കോടിയേരിക്കെതിരെ നിലപാട് കടുപ്പിച്ചിരുന്നെന്നാണ് വിവരം.
ബിനീഷിനെതിരെയുള്ള കേസ് കൈകാര്യം ചെയ്തതിലും നേതാക്കളുടെ സമീപനത്തിലും കോടിയേരിക്ക് പ്രതിഷേധം ഉണ്ടായിരുന്നു. മുഖ്യമന്ത്രി അടക്കമുള്ള നേതാക്കള്‍ കമ്മറ്റികളില്‍ കോടിയേരിക്ക് ആവശ്യമായ പിന്തുണ നല്‍കിയില്ല. മുഖ്യമന്ത്രിയടക്കം തളളിപ്പറഞ്ഞെന്നും ഈ പശ്ചാത്തലത്തിലാണ് കോടിയേരിയുടെ നിര്‍ണായക തീരുമാനമെന്നുമാണ് റിപ്പോര്‍ട്ട്.
കോടിയേരിയുടെ രാജി സന്നദ്ധത സിപിഎം അവൈലബിള്‍ പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്തിരുന്നു. പിന്നീട് സംസ്ഥാന സെക്രട്ടറിയേറ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയോടും കേന്ദ്ര കമ്മറ്റിയംഗം പ്രകാശ് കാരാട്ടുമായും ചര്‍ച്ച നടത്തി. കോടിയേരി പദവി ഒഴിയേണ്ടെന്ന നിലപാടായിരുന്നു പ്രകാശ് കാരാട്ട് അടക്കമുള്ളവര്‍ക്കുണ്ടായിരുന്നത്.
എന്നാല്‍, സ്ഥാനമൊഴിയുമെന്ന തീരുമാനത്തില്‍ കോടിയേരി ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതോടെ കാരാട്ടും യെച്ചൂരിയും സമ്മതമറിയിക്കുകയും പകരം ആളെ നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് കോടിയേരി തന്നെയാണ് എ വിജയരാഘവന്റെ പേര് നിര്‍ദ്ദേശിച്ചത്. എംവി ഗോവിന്ദന്‍ മാസ്റ്ററെ നിര്‍ദ്ദേശിക്കുമെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തലെങ്കിലും കോടിയേരി വിജയരാഘവനെ തെരഞ്ഞെടുക്കുകയായിരുന്നു.