‘ആദ്യ വര്‍ഷം കെഎസ് യു, പിന്നെ എസ്എഫ്ഐ, പിന്നാലെ എബിവിപി’: രാഷ്ട്രീയ ‘നിലപാട്’ പറഞ്ഞ് ഗിന്നസ് പക്രു
തെരഞ്ഞെടുപ്പ് കാലത്തെ രസകരമായ ഓര്‍മ്മകളും പഠനക്കാലത്തെ രാഷ്ട്രീയ’നിലപാടു’കളെക്കുറിച്ചും തുറന്ന പറഞ്ഞ് നടന് ഗിന്നസ് പക്രു. യുവജനോത്സവത്തില്‍ പങ്കെടുക്കാന്‍ അമ്മയുടെ കൈയും പിടിച്ച് പോകുന്നത് പോലെയാണ്, ആദ്യ വോട്ടു ചെയ്യാന്‍ പോയതെന്ന് റിപ്പോര്‍ട്ടര്‍ ടിവി വോട്ടു പടത്തില്‍ ഗിന്നസ് പക്രു പറഞ്ഞു. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവമാണതെന്നും പക്രു പറഞ്ഞു. ”തദ്ദേശ തെരഞ്ഞെടുപ്പാണെങ്കിലും നിയമസഭയാണെങ്കിലും വോട്ട് പൗരന്റെ അവകാശമാണ്. അതിന് അതിന്റേതായ പ്രാധാന്യമുണ്ട്. അതുകൊണ്ട് ഇത്തവണയും വോട്ട് പാഴാക്കാതിരിക്കാന് പരമാവധി ശ്രമിക്കും. പാര്‍ട്ടിയല്ല, കഴിവുള്ള വ്യക്തികളെ നോക്കിയാണ് […]
7 Dec 2020 8:27 AM GMT
വി.എസ് ഹൈദരലി

തെരഞ്ഞെടുപ്പ് കാലത്തെ രസകരമായ ഓര്‍മ്മകളും പഠനക്കാലത്തെ രാഷ്ട്രീയ’നിലപാടു’കളെക്കുറിച്ചും തുറന്ന പറഞ്ഞ് നടന് ഗിന്നസ് പക്രു. യുവജനോത്സവത്തില്‍ പങ്കെടുക്കാന്‍ അമ്മയുടെ കൈയും പിടിച്ച് പോകുന്നത് പോലെയാണ്, ആദ്യ വോട്ടു ചെയ്യാന്‍ പോയതെന്ന് റിപ്പോര്‍ട്ടര്‍ ടിവി വോട്ടു പടത്തില്‍ ഗിന്നസ് പക്രു പറഞ്ഞു. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവമാണതെന്നും പക്രു പറഞ്ഞു.
”തദ്ദേശ തെരഞ്ഞെടുപ്പാണെങ്കിലും നിയമസഭയാണെങ്കിലും വോട്ട് പൗരന്റെ അവകാശമാണ്. അതിന് അതിന്റേതായ പ്രാധാന്യമുണ്ട്. അതുകൊണ്ട് ഇത്തവണയും വോട്ട് പാഴാക്കാതിരിക്കാന് പരമാവധി ശ്രമിക്കും. പാര്‍ട്ടിയല്ല, കഴിവുള്ള വ്യക്തികളെ നോക്കിയാണ് വോട്ട് ചെയ്യാറ്. കഴിവുള്ളവര്‍ വിജയിച്ചത് വരുമ്പോള്‍ നല്ലൊരു ഭരണസംവിധാനമുണ്ടാകുമെന്നാണ് വിശ്വാസം. കോളേജില്‍ പഠിക്കുമ്പോള്‍ ആദ്യ വര്‍ഷം കെ.എസ്.യു ആയിരുന്നു. രണ്ടാം വര്‍ഷം എസ്എഫ്ഐയും മൂന്നാം വര്‍ഷം എബിവിപിയുമായിരുന്നു. അതിന് ശേഷം സുഹൃത്തുക്കള്‍ എല്ലാം ചേര്‍ന്ന് ഒരു പാര്‍ട്ടിയുണ്ടാക്കി. ഇതിനെല്ലാം കാരണം കോളേജിലെ സുഹൃത്തുക്കളും അധ്യാപകരും ചേര്‍ന്ന് നല്കിയ സൗഹൃദവും സ്നേഹവുമാണ്. ഇവന് എന്ത് ചെയ്താലും കുഴപ്പമില്ല എന്ന നിലപാടായിരുന്നു അവര്‍ക്ക്. എവിടെ സുഹൃത്തുകളുണ്ടോ, അവിടെയെല്ലാം ഞാനുമുണ്ടായിരുന്നു. അത്തരമൊരു രാഷ്ട്രീയമായിരുന്നു കോളേജ് പഠനക്കാലത്ത് എനിക്ക്.” ക്ലാസ് പ്രതിനിധി എന്ന രീതിയില്‍ മത്സരിച്ചിട്ടുണ്ട്. വിജയിച്ചിട്ടുമുണ്ട്, പരാജയപ്പെട്ടിട്ടുമുണ്ട്. ഒരിക്കല്‍ മത്സരിച്ചപ്പോള്‍ ക്ലാസ് മാറി വോട്ട് പിടിച്ചിട്ടുണ്ട്. അങ്ങനെയാണ് പരാജയം ഏറ്റുവാങ്ങിയതെന്നും പക്രു പറഞ്ഞു.
രാഷ്ട്രീയ നേതാക്കള്‍ക്ക് വേണ്ടി വോട്ട് പിടിക്കാന്‍ പോയ അനുഭവങ്ങളും പക്രു പങ്കുവച്ചു. ”രമേശ് ചെന്നിത്തല, സുരേഷ് കുറുപ്പ്, ഇന്നസെന്റ് തുടങ്ങിയവര്‍ക്ക് വേണ്ടി വോട്ട് പിടിക്കാന്‍ പോയിട്ടുണ്ട്. അതെല്ലാം സൗഹൃദങ്ങളുടെ പേരിലാണ്. രാഷ്ട്രീയമല്ല. കുട്ടിക്കാനത്ത് താമസിക്കുമ്പോള്‍ അച്ഛന്റെ സൗഹൃദങ്ങളില്‍ വിവിധ ആളുകളുടെ തെരഞ്ഞെടുപ്പ് പ്രചരണപരിപാടികള്‍ക്ക് പോയിട്ടുണ്ട്. കൊവിഡ് കാലത്തെ ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വ്യക്തിപരമായി അഭിനന്ദിക്കുന്നുണ്ട്. പ്രതിരോധ-ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ മികച്ചതായിരുന്നു. നിലവില്‍ സര്‍ക്കാരിനെതിരെ നിരവധി ആരോപണങ്ങളുണ്ട്. അതില്‍ ക്ലാരിറ്റി വരാതെ എങ്ങനെ അഭിപ്രായം പറയുമെന്നും പക്രു ചോദിച്ചു.
ഗിന്നസ് പക്രു അതിഥിയായ വോട്ടു പടം ചുവടെ: