Top

‘എന്റെ പാര്‍ട്ടിയും പെടുന്നെങ്കില്‍ പെട്ടോട്ടെ’; രാഷ്ട്രീയ പാര്‍ട്ടികള്‍ ക്രിമിനലുകളെ സംരക്ഷിക്കുന്നത് നിര്‍ത്തണമെന്ന് ടി ജി മോഹന്‍ദാസ്

കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കൊലപാതക രാഷ്ട്രീയം ഉപേക്ഷിക്കണമെന്ന് ബിജെപി നേതാവ് ടി ജി മോഹന്‍ദാസ്. കുറ്റകൃത്യം ചെയ്യുന്നവരെ ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ സംരക്ഷിക്കുന്നത് നിര്‍ത്തണമെന്ന് സംഘ്പരിവാര്‍ നേതാവ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ചയ്ക്കിടെയാണ് ടി ജി മോഹന്‍ദാസിന്റെ പ്രതികരണം. ടി ജി മോഹന്‍ദാസ് പറഞ്ഞത് “പൊളിറ്റിക്കല്‍ പാര്‍ട്ടികള്‍ കേരളത്തില്‍, അത് പറയാന്‍ എനിക്കൊരു മടിയുമില്ല. എന്റെ പാര്‍ട്ടിയും പെടുകയാണെങ്കില്‍ പെട്ടോട്ടെ. നമ്മള്‍ ക്രിമിനലുകളെ സംരക്ഷിക്കുന്നത് നിര്‍ത്തണം. ജന്മനാ കുറ്റവാളികളാണെങ്കിലും ആകസ്മികമായി കുറ്റകൃത്യം ചെയ്യുന്നവരാണെങ്കിലും. […]

1 Dec 2020 12:43 PM GMT

‘എന്റെ പാര്‍ട്ടിയും പെടുന്നെങ്കില്‍ പെട്ടോട്ടെ’; രാഷ്ട്രീയ പാര്‍ട്ടികള്‍ ക്രിമിനലുകളെ സംരക്ഷിക്കുന്നത് നിര്‍ത്തണമെന്ന് ടി ജി മോഹന്‍ദാസ്
X

കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കൊലപാതക രാഷ്ട്രീയം ഉപേക്ഷിക്കണമെന്ന് ബിജെപി നേതാവ് ടി ജി മോഹന്‍ദാസ്. കുറ്റകൃത്യം ചെയ്യുന്നവരെ ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ സംരക്ഷിക്കുന്നത് നിര്‍ത്തണമെന്ന് സംഘ്പരിവാര്‍ നേതാവ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ചയ്ക്കിടെയാണ് ടി ജി മോഹന്‍ദാസിന്റെ പ്രതികരണം.

ടി ജി മോഹന്‍ദാസ് പറഞ്ഞത്

“പൊളിറ്റിക്കല്‍ പാര്‍ട്ടികള്‍ കേരളത്തില്‍, അത് പറയാന്‍ എനിക്കൊരു മടിയുമില്ല. എന്റെ പാര്‍ട്ടിയും പെടുകയാണെങ്കില്‍ പെട്ടോട്ടെ. നമ്മള്‍ ക്രിമിനലുകളെ സംരക്ഷിക്കുന്നത് നിര്‍ത്തണം. ജന്മനാ കുറ്റവാളികളാണെങ്കിലും ആകസ്മികമായി കുറ്റകൃത്യം ചെയ്യുന്നവരാണെങ്കിലും. അവരെ അവിടെ വെച്ച് കൈയ്യൊഴിയണം. ഈ സംസ്‌കാരം വളരെ അപകടകരമാണ്. എത്ര ചെറുപ്പക്കാരുടെ ജീവനാണ് പോയത്. ഇതുവരെ അറിയപ്പെടുന്ന ഒരു പാര്‍ട്ടിയുടെ അറിയപ്പെടുന്ന ഒരു നേതാവ് കൊല്ലപ്പെട്ടിട്ടുണ്ടോ കേരളത്തില്‍?

ഇന്ന് ഞാനിരിക്കുന്നത് കെ ടി ജയകൃഷ്ണന്‍ മാസ്റ്ററെ കൊന്ന ഡിസംബര്‍ ഒന്നിനാണ്. അതുകൂടെ ചേര്‍ത്ത് പറയുകയാണ്, പ്രശസ്തരായവര്‍, സെലിബ്രിറ്റികള്‍ ജില്ലാതലം തൊട്ട് മുകളിലുള്ളവര്‍ അത്യപൂര്‍വ്വമായിട്ട് കൊല്ലപ്പെട്ടിട്ടുണ്ടാകാം. ബാക്കി കൊല്ലപ്പെടുന്നവരൊക്കെ താഴെ തട്ടിലുള്ള ചെറുപ്പക്കാരാണ്. എന്തുകൊണ്ടാണിങ്ങനെ? ഇതൊരു സാമൂഹിക പ്രശ്‌നമാണ്. ഇത് കേരളത്തിന്റെ പൊളിറ്റിക്കല്‍ മനസിന്റെ പ്രശ്‌നമാണ്. അതുകൊണ്ടാണ് എല്ലാ പാര്‍ട്ടികളേയും ഇത് ബാധിക്കുന്നത്. കൊലപാതകം നടത്താത്ത ഏത് പാര്‍ട്ടിയുണ്ട്. അങ്ങനെയൊരു പാര്‍ട്ടിയുണ്ടെങ്കില്‍ അവര്‍ക്ക് നാലും മൂന്നും ഏഴ് മെമ്പര്‍മാരേ ഉണ്ടാകൂ. കൊലപാതകം കേരളത്തിലെ സകലപാര്‍ട്ടികളേയും ബാധിച്ചിരിക്കുന്നു. ഇത് അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. സിബിഐ അന്വേഷണം കൊണ്ടൊന്നും ഇത് തീരുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല. സിബിഐ എന്തെങ്കിലും മല മറിക്കുമെന്നും എന്ന് തോന്നുന്നില്ല. തെളിവുകള്‍ മുഴുവന്‍ ഇതിനോടകം നശിച്ചുകാണും. കാരണം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഒരു അഭിമാന പ്രശ്‌നമാണത്. അവരത് വിട്ടുതരാന്‍ പോകുന്നില്ല. അതുകൊണ്ട് പണ്ട് ഞാന്‍ തല്ലുകൊണ്ടിരുന്നു. അതുകൊണ്ട് ഇപ്പോള്‍ എനിക്ക് കൊല്ലാന്‍ അവകാശമുണ്ട്. ഈ വക ലോജിക്കൊന്നും ചെറുപ്പക്കാരുടെ മനസിലേക്ക് കടത്തിവിടരുത്. നിയമം നിയമമായിട്ട് തന്നെ പോകണം.

ഞാന്‍ കോണ്‍ഗ്രസിന് ഒരു ഇളവ് ചെയ്ത് കൊടുക്കല്‍ അല്ല. പക്ഷെ മാറാട് കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ വെയ്ക്കണമെന്ന് ഞങ്ങളുടെ സംഘ്പരിവാര്‍ ഭാഗത്ത് നിന്ന് ആവശ്യം വന്നപ്പോള്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞു. ‘ആരെയാണെന്ന് വെച്ചാല്‍ വെച്ചോളൂ’. ആസിഫ് അലിയാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍. ആസിഫ് അലി ഞങ്ങളെ സ്വീകരിച്ച് ഇരുത്തിയിട്ട് പറഞ്ഞു. ‘എന്ത് പേര്, ആരെയാണ് നിര്‍ദ്ദേശിക്കേണ്ടതെന്ന് പറഞ്ഞോളൂ’. ഞങ്ങള്‍ വിജയഭാനു സാറിന്റെ പേര് പറഞ്ഞു. അദ്ദേഹമായിരുന്നു പ്രോസിക്യൂട്ടര്‍. അത്രയ്ക്ക് ലിബറലായിട്ട്.

പെരിയ കൊലപാതകം നടക്കുന്നത് തെരഞ്ഞെടുപ്പിന്റെ സമയത്താണ്. തെരഞ്ഞെടുപ്പിന് വേണ്ടി ചെയ്‌തോ വേണ്ടാതെ ചെയ്‌തോ എന്നുള്ളത് വേറെ കാര്യമാണ്. ആ ടൈമിങ് അങ്ങനെയായിരുന്നു. ഭീകരത പടര്‍ത്താന്‍ വേണ്ടി. ഇത് വളരെ തെറ്റായ രീതിയാണ്. ഏത് രാഷ്ട്രീയ പാര്‍ട്ടി ആയാലും നമ്മളത് അംഗീകരിച്ച് കൊടുത്തുകൂടാ.”

Next Story