
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്ഥാനം തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിലേക്ക്. വെള്ളിയാഴ്ച്ച സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ തെരഞ്ഞടുപ്പ്
വിജ്ഞാപനം പുറത്തിറക്കിയതിന് പിന്നാലെയാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കാനുള്ള തിരക്കിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.
മൂന്ന് ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പ് ഡിസംബര്‍ എട്ടാം തിയതിയാണ് ആരംഭിക്കുന്നത്. നവംബര്‍ 12 വ്യാഴാഴ്ച്ച മുതല്‍ 19വരെയുമാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി. നവംബര്‍ 20നാണ് സുക്ഷ്മ പരിശോധന. ഡിസംബര്‍ 14ന്് സമാപിക്കുന്ന മൂന്നാം ഘട്ടം തെരഞ്ഞെടുപ്പിന് ശേഷം ഡിസംബര്‍ 16നാണ് വോട്ടെണ്ണല്‍.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വഴി സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് ചേരും. കഴിഞ്ഞയാഴ്ച സമാപിച്ച കേന്ദ്രകമ്മിറ്റി യോഗ തീരുമാനങ്ങളുടെ റിപ്പോര്‍ട്ടിംഗാണ് പ്രധാന അജണ്ട. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ വിശകലനം ഉണ്ടാകും. നിലവില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന വിവിധ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
അതേസമയം കെപിസിസി ഇന്ന് നിര്‍ണ്ണായക രാഷ്ട്രീയകാര്യ സമിതി യോഗം തിരുവനന്തപുരത്ത് ചേരും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള പ്രാദേശിക നീക്കുപോക്കുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങലള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യും. സ്വര്‍ണക്കടത്തും ലൈഫ് മിഷന്‍ അഴിമതിയും ഉയര്‍ത്തിയുള്ള പ്രക്ഷോഭ പരിപാടികള്‍ക്കും യോഗം രൂപം നല്‍കും. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ നടക്കുന്ന ജില്ലാ നേതൃയോഗങ്ങളുടെ പുരോഗതിയും യോഗം വിലയിരുത്തും. മുന്നോക്ക സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട് സാമുദായിക സംഘടനകളുമായി നടത്തിയ കൂടിക്കാഴ്ച്ചകളുടെ വിവരങ്ങള്‍ യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ യോഗത്തെ അറിയിക്കുമെന്നുമാണ് വിവരം.
- TAGS:
- Local Body Election