‘ആശാനേ മാരക്കാനയില്‍ കാണാം…’
കോപ്പ അമേരിക്ക ഫൈനലില്‍ ബ്രസീല്‍ അര്‍ജന്റീന ഫൈനല്‍ മത്സരത്തിന് കളം ഒരുങ്ങുമ്പോള്‍ ഇങ്ങ് കേരളത്തിലും ആവേശ തിരയിളക്കം. ഇരു ടീമിനും ഏറെ ആരാധകരുള്ള കേരളത്തില്‍ പരസ്പരം വെല്ലുവിളിയുമായി ആരാധകര്‍ സോഷ്യല്‍ മീഡിയയയില്‍ കളം പിടിച്ച് കഴിഞ്ഞു. പതിവ് പോലെ മുന്‍ മന്ത്രിയും എംഎല്‍എയുമായ എം എം മണി നേതൃത്വം നല്‍കുന്ന കേരള രാഷ്ട്രീയത്തിലെ ആര്‍ജന്റീന ഫാന്‍സുകാരും ബ്രസീല്‍ ഫാന്‍സുകാരും ഇതിനോടകം അവകാശ വാദവുമായി എത്തിക്കഴിഞ്ഞു. കൊളംബിയക്കെതിരായ മത്സരം വിജയകരമായി അവസാനിച്ചതിന് പിന്നാലെ എം എം മണിയുടെ പ്രതികരണവുമെത്തി. […]
6 July 2021 11:20 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോപ്പ അമേരിക്ക ഫൈനലില്‍ ബ്രസീല്‍ അര്‍ജന്റീന ഫൈനല്‍ മത്സരത്തിന് കളം ഒരുങ്ങുമ്പോള്‍ ഇങ്ങ് കേരളത്തിലും ആവേശ തിരയിളക്കം. ഇരു ടീമിനും ഏറെ ആരാധകരുള്ള കേരളത്തില്‍ പരസ്പരം വെല്ലുവിളിയുമായി ആരാധകര്‍ സോഷ്യല്‍ മീഡിയയയില്‍ കളം പിടിച്ച് കഴിഞ്ഞു. പതിവ് പോലെ മുന്‍ മന്ത്രിയും എംഎല്‍എയുമായ എം എം മണി നേതൃത്വം നല്‍കുന്ന കേരള രാഷ്ട്രീയത്തിലെ ആര്‍ജന്റീന ഫാന്‍സുകാരും ബ്രസീല്‍ ഫാന്‍സുകാരും ഇതിനോടകം അവകാശ വാദവുമായി എത്തിക്കഴിഞ്ഞു.
കൊളംബിയക്കെതിരായ മത്സരം വിജയകരമായി അവസാനിച്ചതിന് പിന്നാലെ എം എം മണിയുടെ പ്രതികരണവുമെത്തി. ‘അപ്പോ ഫൈനലില്‍ കാണാം ബ്രസീലേ..’ എന്നാണ് എംഎം മണിയുടെ പ്രതികരണം. തൊട്ട് പിന്നാലെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍ കുട്ടിയുടെ മറുപടിയെത്തി. ‘കോപ്പ ഫൈനലില്‍ തീപാറും… ബ്രസീല്‍ അര്‍ജന്റീനയെ നേരിടും… എം എം മണി ആശാനെ മാറക്കാനയില്‍ കാണാം…’ എന്നായിരുന്നു പ്രതികരണം.
ഫുഡിബോളിന്റെ കാര്യത്തില്‍ എപ്പോഴും മണിയാശാന്റെ രാഷ്ട്രീയത്തിലെ എതിര്‍ ഗ്രൂപ്പിലാണ് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇത്തവണയും വെല്ലുവിളിയ്ക്ക് കടകംപള്ളി പിന്നോട്ടില്ല. മണി ആശാനേ… ചരിത്രമുറങ്ങുന്ന മാരക്കാനയില്‍ ഞായറാഴ്ച പുതിയ ഫുട്‌ബോള്‍ ചരിത്രം കുറിക്കും.. ?? എന്ന ചോദ്യമാണ് കടകം പള്ളി ഉന്നയിക്കുന്നത്.



പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ 4-2 ന് കൊളംബിയയെ തകര്‍ത്താണ് അര്‍ജന്റീന ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കിയത്. നിശ്ചിത സമയത്ത് അര്‍ജന്റീനയും കൊളംബിയയും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് ആരാധകരെ ആശങ്കയിലാഴ്ത്തി സെമി ഫൈനല്‍ മത്സരം ഷൂട്ടൗട്ടിലേക്ക് തിരിഞ്ഞത്.
അര്‍ജന്റീനയ്ക്കായി മെസ്സി, ലിയാണ്‍ഡ്രോ പരെഡെസ്, ലൗറ്റാരോ മാര്‍ട്ടിനെസ് എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ റോഡ്രിഡോ ഡി പോള്‍ പന്ത് പുറത്തേക്കടിച്ച് ആരാധകരുടെ നെഞ്ചിടിപ്പി കൂട്ടി. എന്നാല്‍ അര്‍ജന്റീനയുടെ ഗോള്‍വല കാക്കാന്‍ സാക്ഷാല്‍ എമിലിയാനോ മാര്‍ട്ടിസ് നിലകൊണ്ടതോടെ അര്‍ജന്റീന ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കി. ഷൂട്ടൗട്ടില്‍ മൂന്ന് കിക്കുകളായിരുന്നു അര്‍ജന്റീന ഗോള്‍കീപ്പര്‍ രക്ഷപ്പെടുത്തിയത്.
സെമിയില്‍ പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് ബ്രസീല്‍ നേരത്തെ തന്ന ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചിരുന്നു. 10–ാം കോപ്പ അമേരിക്ക കിരീടമാണ് ഇത്തവണ ബ്രസീലിന്റെ ലക്ഷ്യം. എന്നാല്‍ 15ാം കിരീടവുമായി യുറഗ്വായുടെ റെക്കോര്‍ഡിന് ഒപ്പമെത്താനാണ് അര്‍ജന്റീന ഇറങ്ങുന്നത്.