Top

‘മുഖ്യമന്ത്രി ആരാവും എന്നതില്‍ ചര്‍ച്ച ആവശ്യമില്ല’; സംസ്ഥാനത്തെ വിജയത്തില്‍ പാര്‍ട്ടി നേതൃത്വത്തെ അഭിനന്ദിച്ച് സിപിഐഎം പിബി

നിയമസഭ തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തില്‍ കേരളത്തിലെ പാര്‍ട്ടി നേതൃത്വത്തെ അഭിനന്ദിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ. കേരള ജനതയുടെ വിധിയെഴുത്ത് പിണറായി വിജയനുള്ള അംഗീകാരമാണെന്നും പാര്‍ട്ടി പിബി വിലയിരുത്തി. ആരാവണം അടുത്ത മുഖ്യമന്ത്രി എന്ന കാര്യത്തില്‍ ഇനി ഒരു ചര്‍ച്ച ആവശ്യമില്ലെന്നും നേതൃത്വം വ്യക്തമാക്കി. കേരളത്തില്‍ പാര്‍ട്ടിയുടെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കുമ്പോഴും പശ്ചിമ ബംഗാളില്‍ പാര്‍ട്ടിക്കേറ്റിരിക്കുന്ന തിരിച്ചടി കാണാതിരിക്കാനാവില്ല. ബംഗാളിലെ തോല്‍വി ഗുരുതരമാണെന്നാണ് പോളിറ്റ് ബ്യൂറോ വിലയിരുത്തല്‍. എന്നാല്‍ മന്ത്രിമാര്‍ ആരൊക്കെയായിരിക്കണം എന്ന കാര്യത്തില്‍ ഇതേവരെ തീരുമാനമായിട്ടില്ല. രണ്ടാം […]

5 May 2021 7:03 AM GMT

‘മുഖ്യമന്ത്രി ആരാവും എന്നതില്‍ ചര്‍ച്ച ആവശ്യമില്ല’; സംസ്ഥാനത്തെ വിജയത്തില്‍  പാര്‍ട്ടി നേതൃത്വത്തെ അഭിനന്ദിച്ച് സിപിഐഎം പിബി
X

നിയമസഭ തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തില്‍ കേരളത്തിലെ പാര്‍ട്ടി നേതൃത്വത്തെ അഭിനന്ദിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ. കേരള ജനതയുടെ വിധിയെഴുത്ത് പിണറായി വിജയനുള്ള അംഗീകാരമാണെന്നും പാര്‍ട്ടി പിബി വിലയിരുത്തി. ആരാവണം അടുത്ത മുഖ്യമന്ത്രി എന്ന കാര്യത്തില്‍ ഇനി ഒരു ചര്‍ച്ച ആവശ്യമില്ലെന്നും നേതൃത്വം വ്യക്തമാക്കി.

കേരളത്തില്‍ പാര്‍ട്ടിയുടെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കുമ്പോഴും പശ്ചിമ ബംഗാളില്‍ പാര്‍ട്ടിക്കേറ്റിരിക്കുന്ന തിരിച്ചടി കാണാതിരിക്കാനാവില്ല. ബംഗാളിലെ തോല്‍വി ഗുരുതരമാണെന്നാണ് പോളിറ്റ് ബ്യൂറോ വിലയിരുത്തല്‍.

എന്നാല്‍ മന്ത്രിമാര്‍ ആരൊക്കെയായിരിക്കണം എന്ന കാര്യത്തില്‍ ഇതേവരെ തീരുമാനമായിട്ടില്ല. രണ്ടാം പിണറായി മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ക്ക് പ്രാതിനിധ്യമുണ്ടാകുമെന്ന വിലയിരുത്തലുകളാണ് പുറത്തുവരുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അതേ പരീക്ഷണം സിപിഐഎം മന്ത്രിസഭ രൂപീകരണത്തിലും നടത്താനാണ് സാധ്യത. മെയ് 18ന് വൈകുന്നേരം രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുമ്പോള്‍ മന്ത്രിമാരില്‍ ഏറെയും പുതുമുഖങ്ങളായിരിക്കുമെന്ന് ഉറപ്പാണ്.

തലമുറ മാറ്റം പാര്‍ട്ടിയില്‍ അനിവാര്യമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതുമുഖങ്ങളെ സിപിഐ എം മന്ത്രിമാരായി പരിഗണിക്കുന്നത്. സെക്രട്ടേറിയേറ്റ് അംഗങ്ങളായ പി രാജീവ്, കെ എന്‍ ബാലഗോപാല്‍, കെ രാധാകൃഷ്ണന്‍, എം വി ഗോവിന്ദന്‍ എന്നിവരെ ധനകാര്യം, പൊതുമരാമത്ത്, നിയമം, വ്യവസായം തുടങ്ങി സുപ്രധാന വകുപ്പുകളില്‍ നിയമിക്കാനാണ് തീരുമാനം.വി എന്‍ വാസന്‍, വി ശിവന്‍കുട്ടി, വീണ ജോര്‍ജ്, പി പി ചിത്തരഞ്ജന്‍, സജി ചെറിയാന്‍, എം ബി രാജേഷ് എന്നിവരുടെ പേരുകളും സി പി ഐ എം സജീവമായി പരിഗണിക്കുന്നുണ്ട്.

ALSO READ: മൂന്നാം തരംഗത്തിന് സാധ്യതയെന്ന് കേന്ദ്രം; ‘സംസ്ഥാനത്തെ ആറു ജില്ലകളില്‍ അതിതീവ്രവ്യാപനം’

മന്ത്രിസ്ഥാനത്തേക്ക് പരിഗണപ്പെടുന്നവരുടെ വകുപ്പുകള്‍ സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നാണ് വിവരം. അതേ സമയം എത്ര മന്ത്രിമാര്‍ വേണമെന്ന കാര്യത്തില്‍ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും തീരുമാനം ഉണ്ടാവുക. വരും ദിവസങ്ങളില്‍ ഘടക കക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കും. പ്രധാന കക്ഷികളായ സിപിഐയുടെ നേതൃയോഗം 15 ശേഷമായിരിക്കും ചേരുക. ഈ യോഗത്തിലാകും സിപിഐ മന്ത്രിമാരെ സംബന്ധിച്ച തീരുമാനം ഉണ്ടാവുക. സിപിഐയിലും ഭൂരിഭാഗം പേരും പുതുമുഖങ്ങളാകും.

ഈ മാസം 18 ന് സി പി ഐ എം സംസ്ഥാന സെക്രട്ടേറിയേറ്റും, സംസ്ഥാന സമിതിയും ചേരും.പരമാവധി 21 മന്ത്രിമാര്‍ ഉണ്ടായേക്കുമെന്ന് കരുതുന്ന മന്ത്രിസഭയില്‍ സിപിഐയ്ക്ക് നാലു മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും നല്‍കിയേക്കും. മുന്നണിയിലെ പാര്‍ട്ടികളില്‍ നിന്ന് ഓരോരുത്തരും മന്ത്രിസഭയുടെ ഭാഗമാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

ALSO READ: ‘എന്റെ കൈ കൊണ്ട് കുറച്ച് കഞ്ഞിയെങ്കിലും കൊടുക്കാനുള്ള ആഗ്രഹം കൊണ്ടാണ്’;സിദ്ധിഖ് കാപ്പനെ കാണാന്‍ എത്തിയ ഭാര്യയെ തടഞ്ഞ് പൊലീസ്

Next Story