
കുണ്ടറയിൽ നടന്ന പെട്രോൾ ബോംബാക്രമണ കേസിൽ വിവാദ ദല്ലാൾ നന്ദകുമാറിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ്. ഫോണിലൂടെയുള്ള ചോദ്യം ചെയ്യലിന് ഹാജരാകാനാണ് പൊലീസ് ആവശ്യപ്പെട്ടത്. എന്നാൽ നേരിട്ട് ഹാജരാകമെന്ന് നന്ദകുമാർ അന്വേഷണ സംഘത്തെ അറിയിച്ചു.
തെരഞ്ഞെടുപ്പ് ദിനത്തിലാണ് ഇ.എം.സി.സി.ഡയറക്ടർ ഷിജു വർഗീസിൻ്റെ കാറിന് നെരെ പെട്രോൾ ബോംബാക്രമണം നടന്നത്. ഈ കേസിലെ കേസിലെ ഗൂഡാലോചനയിൽ ദല്ലാൾ നന്ദകുമാറിനുള്ള ബന്ധം അന്വേഷിച്ചറിയാനാണ് ചോദ്യം ചെയ്യലിനോട് സഹകരിക്കാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടത്. അതേ സമയം ഷിജു എം. വര്‍ഗീസിന്‍റെ ജാമ്യാപേക്ഷ കൊല്ലം അഡീഷന്‍സ് സെഷന്‍സ് കോടതി നിരസിച്ചു.
ഫോണിലൂടെ ചോദ്യം ചെയ്യലിന് സഹകരിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും താൻ
കേരളത്തിനു പുറത്താണെന്നും തിരിച്ചെത്തിയ ശേഷം നേരിട്ട് ഹാജരാകാമെന്നും നന്ദകുമാർ പൊലീസിനെ അറിയിച്ചു. കൊച്ചിയിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് നടന്ന ഗൂഡാലോചനയിൽ ഷിജു വർഗീസിനോപ്പം ദല്ലാൾ നന്ദകുമാർ ഉണ്ടായിരുന്നെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന.
സ്വന്തം കാർ കൊട്ടേഷൻ സംഘത്തെ ഉപയോഗിച്ച് കത്തിച്ച് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് ഷിജു വർഗീസ് ശ്രമിച്ചതെന്നാണ് കേസ്. കേസിൽ നാല് പ്രതികളാണുള്ളത്. ഷിജു വർഗീസിന് നന്ദകുമാറിനെ പരിചയപ്പെടുത്തി കൊടുത്തത് ആരാണെന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് നന്ദകുമാറിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ധേശിച്ചിരിക്കുന്നത്.