മോഷണ കേസ് പ്രതിയുടെ എടിഎമ്മില്‍ നിന്ന് പണം കവര്‍ന്ന് പൊലീസുകാരന്; ഉദ്യോഗസ്ഥന് സസ്പെന്ഷന്, അന്വേഷണം
കണ്ണൂര്‍: കസ്റ്റഡിയിലെടുത്ത മോഷ്ടാവിന്റെ എടിഎമ്മില്‍ നിന്നും പണം തട്ടിയെടുത്ത് പൊലീസുകാരന്. തളിപറമ്പ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ആയ ഇ എന്‍ ശ്രീകാന്താണ് മോഷണ കേസില്‍ കസ്റ്റഡിയിലെടുത്ത ഗോകുലിന്റെ എടിഎം കാര്‍ഡ് മോഷ്ടിച്ച ശേഷം പണം കവര്‍ന്നെടുത്തത്. 50000 രൂപയാണ് ശ്രീകാന്ത് തട്ടിയെടുത്തത്. ചൊക്ലി സ്വദേശിയായ മനോജിന്റെ എടിഎം കാര്‍ഡ് മോഷ്ടിച്ച് 70,000 രൂപ തട്ടിയ കേസിലാണ് തളിപറമ്പ് പൊലീസ് ഗോകുലിനെ അറസ്റ്റ് ചെയ്തത്. ഏപ്രില്‍ മൂന്നിനായിരുന്നു ഗോകുല്‍ മോഷണം നടത്തിയത്. തട്ടിയ പണം ഇയാള്‍ തന്റെ […]

കണ്ണൂര്‍: കസ്റ്റഡിയിലെടുത്ത മോഷ്ടാവിന്റെ എടിഎമ്മില്‍ നിന്നും പണം തട്ടിയെടുത്ത് പൊലീസുകാരന്. തളിപറമ്പ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ആയ ഇ എന്‍ ശ്രീകാന്താണ് മോഷണ കേസില്‍ കസ്റ്റഡിയിലെടുത്ത ഗോകുലിന്റെ എടിഎം കാര്‍ഡ് മോഷ്ടിച്ച ശേഷം പണം കവര്‍ന്നെടുത്തത്. 50000 രൂപയാണ് ശ്രീകാന്ത് തട്ടിയെടുത്തത്.
ചൊക്ലി സ്വദേശിയായ മനോജിന്റെ എടിഎം കാര്‍ഡ് മോഷ്ടിച്ച് 70,000 രൂപ തട്ടിയ കേസിലാണ് തളിപറമ്പ് പൊലീസ് ഗോകുലിനെ അറസ്റ്റ് ചെയ്തത്. ഏപ്രില്‍ മൂന്നിനായിരുന്നു ഗോകുല്‍ മോഷണം നടത്തിയത്. തട്ടിയ പണം ഇയാള്‍ തന്റെ സഹോദരിയുടെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു. ഗോകുലിന്റെ സഹോദരിയുടെ കയ്യില്‍ നിന്നും കാര്‍ഡും അതിന്റെ പിന് നമ്പറും കൈക്കലാക്കിയ ശേഷമാണ് ശ്രീകാന്ത് 50,000 രൂപ തട്ടിയെടുത്തത്.
ഗോകുലിന്റെ പിതാവ് നല്കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സീനിയര്‍ സിപിഒ ആയ ഇ എന്‍ ശ്രീകാന്ത് പണം മോഷ്ടിച്ചതായി കണ്ടെത്തിയത്. ഇയാളെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ കണ്ണൂര്‍ ഡിവൈഎസ്പി കെഇ പ്രേമചന്ദ്രന് റുറല്എസ്പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.