Top

‘സ്റ്റേഷനില്‍ വന്ന് മാപ്പു പറഞ്ഞാല്‍ കേസ് പിന്‍വലിക്കാം’, പറയില്ലെന്ന് പെണ്‍കുട്ടി; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

കൊല്ലം: ചടയമംഗലത്ത് ബാങ്കില്‍ ഇടപാടിനെത്തിയവര്‍ക്ക് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന്‌ നോട്ടീസ് നല്‍കിയ പൊലീസ് നടപടി ചോദ്യം ചെയ്ത പെണ്‍കുട്ടിക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു. കൃത്യനിര്‍വ്വഹണം തടസപ്പെടുത്താന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഗൗരിനന്ദ എന്ന 18-കാരിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം, പൊലീസ് സ്റ്റേഷനില്‍ വന്ന് മാപ്പുപറയുകയാണെങ്കില്‍ കേസ് പിന്‍വലിക്കാമെന്ന് ചില രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഇടപെട്ട് അറിയിച്ചെങ്കിലും മാപ്പ് പറയാന്‍ പെണ്‍കുട്ടി തയ്യാറല്ലെന്നാണ് വിവരം. ചടയമംഗലം അക്കോണം ഇടുക്കുപാറ സ്വദേശിനിയായ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. ഇന്നലെ പകല്‍ ചടയമംഗലത്തായിരുന്നു കേസിനാസ്പദമായ […]

27 July 2021 5:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘സ്റ്റേഷനില്‍ വന്ന് മാപ്പു പറഞ്ഞാല്‍ കേസ് പിന്‍വലിക്കാം’, പറയില്ലെന്ന് പെണ്‍കുട്ടി; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്
X

കൊല്ലം: ചടയമംഗലത്ത് ബാങ്കില്‍ ഇടപാടിനെത്തിയവര്‍ക്ക് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന്‌ നോട്ടീസ് നല്‍കിയ പൊലീസ് നടപടി ചോദ്യം ചെയ്ത പെണ്‍കുട്ടിക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു. കൃത്യനിര്‍വ്വഹണം തടസപ്പെടുത്താന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഗൗരിനന്ദ എന്ന 18-കാരിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

അതേസമയം, പൊലീസ് സ്റ്റേഷനില്‍ വന്ന് മാപ്പുപറയുകയാണെങ്കില്‍ കേസ് പിന്‍വലിക്കാമെന്ന് ചില രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഇടപെട്ട് അറിയിച്ചെങ്കിലും മാപ്പ് പറയാന്‍ പെണ്‍കുട്ടി തയ്യാറല്ലെന്നാണ് വിവരം. ചടയമംഗലം അക്കോണം ഇടുക്കുപാറ സ്വദേശിനിയായ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി.

ഇന്നലെ പകല്‍ ചടയമംഗലത്തായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തിരക്കുള്ള സമയത്ത് ബാങ്കില്‍ ഇടപാടിനെത്തിയ ഒരു മുതിര്‍ന്ന വ്യക്തിക്ക് സാമൂഹിക അകലം പാലിച്ചില്ലെന്ന് കാണിച്ച് പൊലീസ് നോട്ടീസ് നല്‍കി. ചടയമംഗലം എസ്‌ഐ ശരണ്‍ലാലിന്റെ നേതൃത്വത്തില്‍ തിരക്ക് നിയന്ത്രിക്കാനെത്തിയ സംഘമാണ് നോട്ടീസ് നല്‍കിയത്.

തുടര്‍ന്ന് നോട്ടീസ് നല്‍കിയ വ്യക്തിയും പൊലീസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഈ സമയം എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാനെത്തിയ പെണ്‍കുട്ടി വിഷയത്തില്‍ ഇടപെടുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിക്കും പൊലീസ് നോട്ടീസ് നല്‍കി. ഇതോടെ വാക്കുതര്‍ക്കം പൊലീസുകാരും പെണ്‍കുട്ടിയും തമ്മിലായി.

സാമൂഹിക അകലം പാലിക്കാത്തതിനാണ് നോട്ടീസ് നല്‍കുന്നതെങ്കില്‍ പോലീസിന് എന്തുകൊണ്ട് നോട്ടീസ് നല്‍കുന്നില്ലെന്ന് പെണ്‍കുട്ടി ചോദിച്ചു. നോട്ടീസ് കൈപറ്റാനും പെണ്‍കുട്ടി തയ്യാറായില്ല. ഇതോടെയാണ് പെണ്‍കുട്ടിക്കെതിരെ കേസെടുക്കുന്ന നടപടിയിലേക്ക് കടന്നത്. കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ല എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Also Read: ‘ആദ്യം പ്രഖ്യാപനം, അമളിയെന്ന് സംശയം, പിന്നെ തീരുമാനത്തിലുറച്ചു’; ജനസംഖ്യാ വര്‍ദ്ധനവ് പ്രത്സോഹന വിഷയത്തില്‍ പാലാ രൂപത

Popular

    Next Story