Top

കൊല്ലം ബൈപ്പാസിലെ ടോള്‍ പിരിവ് തടഞ്ഞ് പൊലീസ്

കൊല്ലം ബൈപ്പാസിലെ ടോള്‍ പിരിവ് പൊലീസ് തടഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിക്കാതെ ടോള്‍ പിരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് പൊലീസ് ടോള്‍ പിരിവ് തടഞ്ഞത്. കൂരിപ്പുഴ ടോള്‍ പ്ലാസ രാവിലെ എട്ട് മണി മുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങുമെന്ന് കരാര്‍ കമ്പനി അധികൃതര്‍ രാവിലെ വാട്‌സ്ആപ് സന്ദേശത്തിലൂടെ ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നു. ടോള്‍ പിരിവിന് അനുമതി നല്‍കികൊണ്ട് കേന്ദ്ര ഉത്തരവ് ജനുവരി ആദ്യം ഇറങ്ങിയിരുന്നു. 16 ന് ടോള്‍ പിരിവ് തുടങ്ങുമെന്ന് അറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍ പ്രാദേശിക എതിര്‍പ്പും ക്രമസമാധാന […]

25 Feb 2021 9:24 PM GMT

കൊല്ലം ബൈപ്പാസിലെ ടോള്‍ പിരിവ് തടഞ്ഞ് പൊലീസ്
X

കൊല്ലം ബൈപ്പാസിലെ ടോള്‍ പിരിവ് പൊലീസ് തടഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിക്കാതെ ടോള്‍ പിരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് പൊലീസ് ടോള്‍ പിരിവ് തടഞ്ഞത്.

കൂരിപ്പുഴ ടോള്‍ പ്ലാസ രാവിലെ എട്ട് മണി മുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങുമെന്ന് കരാര്‍ കമ്പനി അധികൃതര്‍ രാവിലെ വാട്‌സ്ആപ് സന്ദേശത്തിലൂടെ ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നു. ടോള്‍ പിരിവിന് അനുമതി നല്‍കികൊണ്ട് കേന്ദ്ര ഉത്തരവ് ജനുവരി ആദ്യം ഇറങ്ങിയിരുന്നു. 16 ന് ടോള്‍ പിരിവ് തുടങ്ങുമെന്ന് അറിയിപ്പും നല്‍കിയിരുന്നു.

എന്നാല്‍ പ്രാദേശിക എതിര്‍പ്പും ക്രമസമാധാന പ്രശ്‌നവും ജില്ലാ ഭരണകൂടം ഉയര്‍ത്തിയതോടെ ഇത് മാറ്റുകയായിരുന്നു. എന്നാല്‍ ദേശീയപാതാ പ്രൊജക്ട് ഡറക്ടര്‍ വാട്‌സ്ആപ്പിലൂടെ കളക്ടര്‍ക്ക് സന്ദേശം അയച്ച് ടോള്‍ പിരിവ് തുടങ്ങുകയായിരുന്നു.

ടോള്‍ പിരിവ് തടയാന്‍ രാവിലെ മുതല്‍ യുവജന സംഘടനങ്ങള്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു. അതിന് മുമ്പ് സംഘര്‍ഷമൊഴിവാക്കാന്‍ പൊലീസ് ഇടപെട്ട് ടോള്‍ പിരിവ് തടയുകയായിരുന്നു. നിര്‍ദേശം ലഭിച്ചിട്ടും പിന്മാറാതെ വന്നതോടെ പൊലീസ് ബലം പ്രയോഗിച്ച് ബൂത്തുകള്‍ പൂട്ടുകയും കമ്പനി അധികൃതരെ മടക്കി അയക്കുകയുമായിരുന്നുയ

Next Story