Top

ആറന്മുളയില്‍ 13കാരിയെ അമ്മ കാമുകന് വിറ്റെന്ന് പൊലീസ്

പത്തനംതിട്ട ആറന്മുളയില്‍ പതിമൂന്ന് വയസ്സുകാരിയായ മകളെ അമ്മ കാമുകന് വിറ്റു. കാമുകന്റെ കയ്യില്‍ നിന്നും പണം വാങ്ങിയ ശേഷം അമ്മ മകളെ വില്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ ഇവരുടെ പക്കല്‍ നിന്നും മോചിപ്പിച്ച പൊലീസ് അമ്മയ്‌ക്കും സുഹൃത്തുക്കള്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഏഴാം ക്ലാസില്‍ പഠിക്കുന്ന മകളെ കാമുകന്‍റെ കയ്യില്‍ നിന്നും പണം വാങ്ങിയ ശേഷം വില്‍ക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടിയെ കാണാനില്ലെന്ന് രണ്ടാനച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് കുട്ടി വീട്ടിലേക്ക് മടങ്ങിയെത്തിയതിന് ശേഷം നടത്തിയ […]

30 July 2021 4:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആറന്മുളയില്‍ 13കാരിയെ അമ്മ കാമുകന് വിറ്റെന്ന് പൊലീസ്
X

പത്തനംതിട്ട ആറന്മുളയില്‍ പതിമൂന്ന് വയസ്സുകാരിയായ മകളെ അമ്മ കാമുകന് വിറ്റു. കാമുകന്റെ കയ്യില്‍ നിന്നും പണം വാങ്ങിയ ശേഷം അമ്മ മകളെ വില്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ ഇവരുടെ പക്കല്‍ നിന്നും മോചിപ്പിച്ച പൊലീസ് അമ്മയ്‌ക്കും സുഹൃത്തുക്കള്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

ഏഴാം ക്ലാസില്‍ പഠിക്കുന്ന മകളെ കാമുകന്‍റെ കയ്യില്‍ നിന്നും പണം വാങ്ങിയ ശേഷം വില്‍ക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടിയെ കാണാനില്ലെന്ന് രണ്ടാനച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് കുട്ടി വീട്ടിലേക്ക് മടങ്ങിയെത്തിയതിന് ശേഷം നടത്തിയ വൈദ്യപരിശോധനയിലാണ് വിവരം പുറത്തറിയുന്നത്. കേസില്‍ ഇതുവരെ അറസ്റ്റ് ഉണ്ടായിട്ടില്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

ALSO READ: സഹകരണബാങ്ക് ക്രമക്കേട്; മുസ്ലീംലീഗ് നേതാവ് പ്രസിഡണ്ട് സ്ഥാനം രാജിവെച്ചു

Next Story