Top

‘മണിലാലിന്റെ കൊലപാതകം വ്യക്തി വൈരാഗ്യം’ ആര്‍എസ്എസിനെക്കുറിച്ച് പരാമര്‍ശമില്ല; സിപിഐഎമ്മിനെയും മുഖ്യമന്ത്രിയെയും തള്ളി പൊലീസ്

കൊല്ലം: കൊല്ലം മണ്‍റോ തുരുത്തില്‍ സിപിഐഎം പ്രവര്‍ത്തകന്‍ മണിലാലിന്റെ കൊൊലപാതകത്തില്‍ സിപിഐഎമ്മിനെയും മുഖ്യമന്ത്രിയെയും തള്ളി പൊലീസ്. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമല്ലെന്നാണ് പൊലീസ് എഫ്‌ഐആറിലും റിമാന്‍ഡ് റിപ്പോര്‍ട്ടിലും പറയുന്നത്. കൊലപാതക കാരണം വ്യക്തി വൈരാഗ്യമാണ്. ആര്‍എസ്എസിന്റെ പങ്കിനെക്കുറിച്ച് പരാമര്‍ശമില്ലാതെയാണ് റിപ്പോര്‍ട്ട്. സഞ്ചാരികളെ റിസോര്‍ട്ടിലേക്ക് കൊണ്ടുവരുന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണം. അശോകന്‍ മണിലാലിനെ അസഭ്യം പറഞ്ഞ ശേഷം കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഞായറാഴ്ച രാത്രിയാണ് മണ്‍റോതുരുത്ത് സ്വദേശി മണിലാല്‍ കുത്തേറ്റ് […]

9 Dec 2020 4:18 AM GMT

‘മണിലാലിന്റെ കൊലപാതകം വ്യക്തി വൈരാഗ്യം’ ആര്‍എസ്എസിനെക്കുറിച്ച് പരാമര്‍ശമില്ല; സിപിഐഎമ്മിനെയും മുഖ്യമന്ത്രിയെയും തള്ളി പൊലീസ്
X

കൊല്ലം: കൊല്ലം മണ്‍റോ തുരുത്തില്‍ സിപിഐഎം പ്രവര്‍ത്തകന്‍ മണിലാലിന്റെ കൊൊലപാതകത്തില്‍ സിപിഐഎമ്മിനെയും മുഖ്യമന്ത്രിയെയും തള്ളി പൊലീസ്. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമല്ലെന്നാണ് പൊലീസ് എഫ്‌ഐആറിലും റിമാന്‍ഡ് റിപ്പോര്‍ട്ടിലും പറയുന്നത്. കൊലപാതക കാരണം വ്യക്തി വൈരാഗ്യമാണ്. ആര്‍എസ്എസിന്റെ പങ്കിനെക്കുറിച്ച് പരാമര്‍ശമില്ലാതെയാണ് റിപ്പോര്‍ട്ട്.

സഞ്ചാരികളെ റിസോര്‍ട്ടിലേക്ക് കൊണ്ടുവരുന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണം. അശോകന്‍ മണിലാലിനെ അസഭ്യം പറഞ്ഞ ശേഷം കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഞായറാഴ്ച രാത്രിയാണ് മണ്‍റോതുരുത്ത് സ്വദേശി മണിലാല്‍ കുത്തേറ്റ് കൊല്ലപ്പെട്ടത്. സിപിഐഎം പ്രവര്‍ത്തകനായ മണിലാലിന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് സിപിഐഎം നേതാക്കളടക്കം രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കെയാണ് സിപിഐഎം പ്രവര്‍ത്തകന്‍ മണിലാലിനെ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ 110 ദിവസത്തിനുള്ളില്‍ അഞ്ച് സിപിഐഎം പ്രവര്‍ത്തകരെയാണ് ഇത്തരത്തില്‍ കൊലപ്പെടുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

മണിലാലിനെ കൊലപ്പെടുത്തിയ ബിജെപിയ്ക്കെതിരെ ശക്തമായ ജനവികാരം ഉയരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റും ആവശ്യപ്പെട്ടിരുന്നു. കൊലപാതക പരമ്പര നടത്തി പ്രകോപനം സൃഷ്ടിക്കാനുള്ള ബിജെപി കോണ്‍ഗ്രസ് ശ്രമത്തെ സംയമനത്തോടെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാന്‍ കഴിയണം. തെരഞ്ഞെടുപ്പ് സന്ദര്‍ഭത്തില്‍ പോലും രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കാനുള്ള ഇക്കൂട്ടരുടെ ശ്രമം ജനാധിപത്യത്തോടുള്ള വെല്ലുവിളി കൂടിയാണ്. കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കളായി മാറി ആധുനിക സമൂഹത്തിന് അപമാനമായ ബിജെപിയ്ക്കും കോണ്‍ഗ്രസ്സിനും തക്കതായ മറുപടി നല്‍കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.

കഴിഞ്ഞ നാലുമാസത്തിനുള്ളില്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെ സിപിഐഎം പ്രവര്‍ത്തകനാണ് മണിലാല്‍. മണിലാലിനെ കുത്തേറ്റ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഞ്ചു വര്‍ഷം മുമ്പ് ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയ മണിലാല്‍ വീട്ടില്‍ ഹോം സ്റ്റേ നടത്താനുള്ള ശ്രമത്തിലായിരുന്നു. കേസില്‍ അറസ്റ്റ് ചെയ്ത അശോകന്‍ ഡല്‍ഹി പൊലീസില്‍നിന്ന് അഞ്ച് മാസം മുമ്പ് വളന്ററി റിട്ടയര്‍മെന്റ് വാങ്ങിയ ശേഷം നാട്ടിലെത്തിയാളാണ്. നേരത്തെ ബിഡിജെഎസ് പ്രവര്‍ത്തകനായിരുന്നു മണിലാല്‍. സിപിഐഎമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് മണിലാലിനോട് വിരോധമുണ്ടായിരുന്നു. അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയായ മണിലാലാണ് ഭാര്യയും മകളും ഉള്‍പ്പെട്ട കുടുംബത്തിന്റെ ഏക ആശ്രയം. പരേതരായ രാജന്റെയും കമലാഭായിയുടെയും മകനാണ്.

Next Story