ഭാഗ്യലക്ഷ്മിക്കെതിരെ അപവാദ പരാമര്‍ശം നടത്തിയെന്ന് പരാതി; ശാന്തിവിള ദിനേശിനെതിരെ കേസെടുത്തു
ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി നല്കിയ പരാതിയില്‍ ചലച്ചിത്ര സംവിധായകന് ശാന്തിവിള ദിനേശിനെതിരേ പൊലീസ് കേസെടുത്തു. തനിക്കെതിരേ അപവാദ പരാമര്‍ശമുള്ള വീഡിയോ യുട്യൂബില്‍ അപ്ലോഡ് ചെയ്തുവെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് ഭാഗ്യലക്ഷ്മി പരാതി നല്‍കിയിരുന്നത്.ഇതിന്റെ അടിസ്ഥാനത്തില്‍ മ്യൂസിയം പൊലീസാണ് ശാന്തിവിള ദിനേശിനെതിരേ കേസെടുത്തത്. ഐടി നിയമത്തിലെ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസിന് കൈമാറും. അതേസമയം യൂടൂബിലൂടെ സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ യൂടൂബറെ കയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും […]

ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി നല്കിയ പരാതിയില്‍ ചലച്ചിത്ര സംവിധായകന് ശാന്തിവിള ദിനേശിനെതിരേ പൊലീസ് കേസെടുത്തു. തനിക്കെതിരേ അപവാദ പരാമര്‍ശമുള്ള വീഡിയോ യുട്യൂബില്‍ അപ്ലോഡ് ചെയ്തുവെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് ഭാഗ്യലക്ഷ്മി പരാതി നല്‍കിയിരുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ മ്യൂസിയം പൊലീസാണ് ശാന്തിവിള ദിനേശിനെതിരേ കേസെടുത്തത്. ഐടി നിയമത്തിലെ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസിന് കൈമാറും.
അതേസമയം യൂടൂബിലൂടെ സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ യൂടൂബറെ കയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കും ഉപാധികളോടെയാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യമനുവദിച്ചത്.
ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷമി അറയ്ക്കല്‍ എന്നിവര്‍ കോടതിയില്‍ സമര്‍പ്പിച്ച മുന്‍കുര്‍ ജാമ്യാപേക്ഷയിന്മേലായിരുന്നു കോടതിയുടെ ഉത്തരവ്. യൂടൂബര്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്തതിന്റെ പേരില്‍ ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കുമെതിരെ കോടതി രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചിരുന്നത്. നിയമം കയ്യിലെടുത്ത് ഒരു വ്യക്തിയെ കയ്യേറ്റംചെയ്യാനുള്ള അവകാശം ആര്‍ക്കുമില്ല എന്നും തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ പ്രത്യാഘാതം എന്ത് തന്നെയായാലും അത് നേരിടാന്‍ തയ്യാറായിരിക്കണമെന്നും കോടതി പറഞ്ഞിരുന്നു.