Top

ഗണേഷ് കുമാറിന്റെ ഓഫീസില്‍ പൊലീസ് റെയ്ഡ്; നടപടി മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍

കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസില്‍ പൊലീസ് റെയ്ഡ്. നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലാണ് പൊലീസ് നടപടി. എംഎല്‍എയുടെ പത്തനാപുരത്തെ ഓഫീസിലാണ് അന്വേഷണസംഘം റെയ്ഡ് നടത്തുന്നത്. ഗണേഷ് കുമാറിന്റെ മുന്‍ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിന്റെ വീട്ടിലും പൊലീസ് പരിശോധന നടത്തുകയാണ്. സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ പ്രദീപിന് ജാമ്യം കിട്ടിയതിന് പിന്നാലെയാണ് പൊലീസ് നീക്കം. ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച ഫോണും സിമ്മും കണ്ടെത്തുകയാണ് റെയ്ഡ് നടത്തുന്ന പത്തനാപുരം പൊലീസിന്റെ ലക്ഷ്യം. മിന്നല്‍ പരിശോധന […]

1 Dec 2020 6:44 AM GMT

ഗണേഷ് കുമാറിന്റെ ഓഫീസില്‍ പൊലീസ് റെയ്ഡ്; നടപടി മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍
X

കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസില്‍ പൊലീസ് റെയ്ഡ്. നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലാണ് പൊലീസ് നടപടി. എംഎല്‍എയുടെ പത്തനാപുരത്തെ ഓഫീസിലാണ് അന്വേഷണസംഘം റെയ്ഡ് നടത്തുന്നത്. ഗണേഷ് കുമാറിന്റെ മുന്‍ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിന്റെ വീട്ടിലും പൊലീസ് പരിശോധന നടത്തുകയാണ്. സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ പ്രദീപിന് ജാമ്യം കിട്ടിയതിന് പിന്നാലെയാണ് പൊലീസ് നീക്കം. ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച ഫോണും സിമ്മും കണ്ടെത്തുകയാണ് റെയ്ഡ് നടത്തുന്ന പത്തനാപുരം പൊലീസിന്റെ ലക്ഷ്യം.

മിന്നല്‍ പരിശോധന നടക്കുമ്പോള്‍ ഗണേഷ് കുമാര്‍ വീട്ടില്‍ ഇല്ലായിരുന്നു. റെയ്ഡിനേക്കുറിച്ച് ഒന്നും അറിയില്ലെന്ന് ഗണേഷ് കുമാര്‍ പ്രതികരിച്ചു.

പ്രദീപ് കുമാറിന് ഉപാധികളോടെയാണ് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ കെട്ടിച്ചമച്ച കേസാണിതെന്നും നാല് ദിവസം പൊലീസ് ചോദ്യം ചെയ്‌തെന്നും റിമാന്‍ഡ് നീട്ടരുതെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കാനും കൂടുതല്‍ സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്.

കേസില്‍ പ്രദീപ് കുമാര്‍ കൂലിക്കാരന്‍ മാത്രമാണെന്നും മാപ്പുസാക്ഷിയായ വിപിന്‍ ലാല്‍ നേരത്തെ പറഞ്ഞിരുന്നു. വിപിന്‍ലാലിന്റെ പരാതിയിലായിരുന്നു പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്. പ്രദീപ് കുമാറിനെ മറ്റാരോ അയച്ചതാണെന്നും ഇതിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമായിരുന്നു വിപിന്‍ലാലിന്റെ പ്രതികരണം.

Next Story

Popular Stories