Top

ചെന്നിത്തലയ്ക്ക് പൊലീസുകാരുടെ പൊന്നാട; അന്വേഷണം പ്രഖ്യാപിച്ച് ഡെപ്യൂട്ടി കമ്മീഷണര്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പൊലീസ് ഉദ്യോഗസ്ഥര്‍ പൊന്നാട അണിയിച്ചത് വിവാദത്തില്‍. ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര കൊച്ചിയിലെത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ അഭിവാദ്യം ചെയ്തത് പെരുമാറ്റച്ചട്ടലംഘനമാണെന്ന ആരോപണം ഉയര്‍ന്നു. കോണ്‍ഗ്രസ് അനുകൂല പൊലീസ് അസോസിയേഷന്റെ പ്രതിനിധികളായ ഷിബു ചെറിയാന്‍, ജോസ് ആന്റണി എന്നിവരടക്കം നാല് പൊലീസുകാരാണ് മുന്‍ ആഭ്യന്തര മന്ത്രിയെ കണ്ട് പൊന്നാടയണിച്ചത്. ചെന്നിത്തലയ്ക്കും ജോസഫ് വാഴയ്ക്കനും ഒപ്പം പൊലീസ് ഉദ്യോഗസ്ഥര്‍ നില്‍ക്കുന്ന ചിത്രം ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. വിമര്‍ശനം ഉയര്‍ന്നതോടെ സംഭവത്തില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അന്വേഷണം പ്രഖ്യാപിച്ചു. […]

12 Feb 2021 8:24 AM GMT

ചെന്നിത്തലയ്ക്ക് പൊലീസുകാരുടെ പൊന്നാട; അന്വേഷണം പ്രഖ്യാപിച്ച് ഡെപ്യൂട്ടി കമ്മീഷണര്‍
X

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പൊലീസ് ഉദ്യോഗസ്ഥര്‍ പൊന്നാട അണിയിച്ചത് വിവാദത്തില്‍. ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര കൊച്ചിയിലെത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ അഭിവാദ്യം ചെയ്തത് പെരുമാറ്റച്ചട്ടലംഘനമാണെന്ന ആരോപണം ഉയര്‍ന്നു. കോണ്‍ഗ്രസ് അനുകൂല പൊലീസ് അസോസിയേഷന്റെ പ്രതിനിധികളായ ഷിബു ചെറിയാന്‍, ജോസ് ആന്റണി എന്നിവരടക്കം നാല് പൊലീസുകാരാണ് മുന്‍ ആഭ്യന്തര മന്ത്രിയെ കണ്ട് പൊന്നാടയണിച്ചത്.

ചെന്നിത്തലയ്ക്കും ജോസഫ് വാഴയ്ക്കനും ഒപ്പം പൊലീസ് ഉദ്യോഗസ്ഥര്‍ നില്‍ക്കുന്ന ചിത്രം ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. വിമര്‍ശനം ഉയര്‍ന്നതോടെ സംഭവത്തില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അന്വേഷണം പ്രഖ്യാപിച്ചു. പൊലീസുകാര്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഐശ്വര്യ കേരള യാത്രയുടെ ഇന്നത്തെ ആദ്യ സ്വീകരണ കേന്ദ്രം തൃപ്പുണിത്തുറയായിരുന്നു. തൃപ്പൂണിത്തുറയിലെ സ്വീകരണത്തില്‍ സംവിധായകന്‍ മേജര്‍ രവി എത്തിയത് വാര്‍ത്തയായിരുന്നു. വിവിധ സമുദായങ്ങളെ പ്രതിനിധീകരിക്കുന്ന പ്രമുഖര്‍, കലാ-കായിക-സാംസ്‌കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍, വിവിധ വ്യാപാര മേഖലകളില്‍ വൈദഗ്ദ്ധ്യമുള്ളവര്‍, ആരോഗ്യ വിദഗ്ധര്‍ എന്നിവരുമായി രമേശ് ചെന്നിത്തല കൊച്ചിയില്‍ വെച്ച് ചര്‍ച്ച നടത്തി. പിറവം, കുന്നത്തുനാട്, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലും യുഡിഎഫ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി.

Next Story