Top

മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത പൊലീസുകാരെ കല്ലുകൊണ്ട് തലയ്ക്കടിച്ചു; സിഐയും സിപിഒയും ഐസിയുവില്‍

ഇടുക്കി: കണ്ടെയിന്‍മെന്റ് സോണില്‍ മാസ്‌ക്ക് വയ്ക്കാത്തത് ചോദ്യം ചെയ്തതിന് യുവാവ് പൊലീസിനെ അക്രമിച്ചു. മറയൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും ഒരു സിവില്‍ പൊലീസ് ഓഫീസര്‍ക്കും ഗുരുതര പരിക്കേറ്റു. ലോക്ഡൗണിന്റെ ഭാഗമായുളള വാഹന പരിശോധനയ്ക്കിടെയായിരുന്നു ആക്രമണം. ഇടുക്കി മറയൂര്‍ കോവിക്കടവ് സ്വദേശി സുലൈമനാണ് പൊലീസുകാരെ ആക്രമിച്ചത്. ഇയാളെ മറയൂര്‍ പൊലീസ് അറസ്റ്റുചെയ്തു. മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പ്രതി പോലീസുകാരോട് അസഭ്യം പറയുകയായും തുടര്‍ന്ന് വിഷയത്തില്‍ ഇടപ്പെട്ട സിഐ രതീഷിനെ കല്ലുകൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. ആക്രമണം തടയാനെത്തിയ സിപിഒ അജീഷിനെയും […]

1 Jun 2021 6:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത പൊലീസുകാരെ കല്ലുകൊണ്ട് തലയ്ക്കടിച്ചു; സിഐയും സിപിഒയും ഐസിയുവില്‍
X

ഇടുക്കി: കണ്ടെയിന്‍മെന്റ് സോണില്‍ മാസ്‌ക്ക് വയ്ക്കാത്തത് ചോദ്യം ചെയ്തതിന് യുവാവ് പൊലീസിനെ അക്രമിച്ചു. മറയൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും ഒരു സിവില്‍ പൊലീസ് ഓഫീസര്‍ക്കും ഗുരുതര പരിക്കേറ്റു. ലോക്ഡൗണിന്റെ ഭാഗമായുളള വാഹന പരിശോധനയ്ക്കിടെയായിരുന്നു ആക്രമണം.

ഇടുക്കി മറയൂര്‍ കോവിക്കടവ് സ്വദേശി സുലൈമനാണ് പൊലീസുകാരെ ആക്രമിച്ചത്. ഇയാളെ മറയൂര്‍ പൊലീസ് അറസ്റ്റുചെയ്തു. മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പ്രതി പോലീസുകാരോട് അസഭ്യം പറയുകയായും തുടര്‍ന്ന് വിഷയത്തില്‍ ഇടപ്പെട്ട സിഐ രതീഷിനെ കല്ലുകൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു.

ആക്രമണം തടയാനെത്തിയ സിപിഒ അജീഷിനെയും ഇയാള്‍ കല്ലുകൊണ്ട് തലയ്ക്കടിച്ചു. പരുക്കേറ്റ പൊലീസുകാരെയും പ്രാഥമിക ചികിത്സയ്ക്കായി മറയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി അടിമാലി താലൂക്ക് ആശുപത്രിയിലും എത്തിച്ചു.

എന്നാല്‍ പരിക്കുകള്‍ ഗുരുതരമാണെന്നതിനാല്‍ രാജഗിരി ആശുപത്രിയിലെത്തിക്കുകയായിരുന്നു. നിലവില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍. സിപിഒ അജീഷിന് തലയ്ക്ക് സാരമായ പരിക്കാണേറ്റിരിക്കുന്നത്.

Also Read: ‘ഇലക്ഷന് വേണ്ടി അക്കൗണ്ട് തുറക്കാന്‍ നന്ദകുമാര്‍ പറഞ്ഞു, പക്ഷെ പണം കൈയ്യില്‍ നിന്ന് ചെലവായി’; പിന്‍മാറാന്‍ ഒരുങ്ങിയിരുന്നെന്ന് പ്രിയങ്ക

Next Story

Popular Stories