Top

‘കൂടുതല്‍ അധികാരം വേണം’; അഴിമതിക്കാരേയും കഴിവില്ലാത്തവരേയും പിരിച്ചുവിടണമെന്ന് പൊലീസ് പരിഷ്‌കരണ സമിതി

മുന്‍ ജയില്‍ വകുപ്പ് മേധാവി ഡോ. അലക്‌സാണ്ടര്‍ ജേക്കബ്, സൈബര്‍ സുരക്ഷാ വിദഗ്ദന്‍ ഡോ. പി വിനോദ് ഭട്ടതിരിപ്പാട് എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് ശുപാര്‍ശകള്‍ മുന്നോട്ടുവച്ചത്. 162 പേജുള്ള റിപ്പോര്‍ട്ട് കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് കൈമാറി.

22 Oct 2020 8:57 PM GMT

‘കൂടുതല്‍ അധികാരം വേണം’; അഴിമതിക്കാരേയും കഴിവില്ലാത്തവരേയും പിരിച്ചുവിടണമെന്ന് പൊലീസ് പരിഷ്‌കരണ സമിതി
X

പൊലീസിന് കൂടുതല്‍ അധികാരം നല്‍കണമെന്നാവശ്യപ്പെട്ട് ജയില്‍ പരിഷ്‌കരണ സമിതി ശുപാര്‍ശ. ഗുണ്ടാ പ്രവര്‍ത്തന നിയമ (കാപ്പാ) പ്രകാരം കുറ്റവാളികളെ ജയിലില്‍ അടക്കാന്‍ പൊലീസ് മേധാവികള്‍ക്ക് അധികാരം വേണമെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് എന്‍ രാമചന്ദ്രന്‍ അദ്ധ്യക്ഷനായ സമിതിയുടേതാണ് ശുപാര്‍ശ. കുറ്റകൃത്യങ്ങള്‍ തടയാന്‍ പൊലിസിന് കൂടുതല്‍ അധികാരം നല്‍കണമെന്നും അഴിമതിക്കാരെയും കഴിവില്ലാത്തവരെയും സേനയില്‍ നിന്ന് പിരിച്ചുവുടണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.

സമിതിയുടെ പ്രധാന ശുപാര്‍ശകള്‍

ക്രമസമാധാന പാലനവും കേസ് അന്വഷണവും രണ്ട് വിഭാഗമായിരിക്കണം.

കെട്ടിക്കിടക്കുന്ന കേസുകളുടെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സംവിധാനമൊരുക്കണം.

കേസന്വേഷണത്തില്‍ സൈബര്‍ പരിശോധനകളും തെളിവുകളും ശക്തമാക്കണം സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണം.

സാമ്പത്തിക തട്ടിപ്പുകള്‍ തടയുന്നതിന് പ്രത്യേക സാമ്പത്തിക നിരീക്ഷണവിഭാഗം രൂപീകരിക്കണം.

വസ്തു, കുടുംബ തര്‍ക്കം മുതലായ സിവില്‍ കേസുകള്‍ സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റിയുമായി ചേര്‍ന്ന് പരിഹരിക്കാന്‍ ശ്രമിക്കണം.

തടവുകാരെ കോടതിയില്‍ ഹാജരാക്കുന്നതിന് വീഡിയോ കോണ്‍ഫ്രന്‍സിംഗ് സംവിധാനം പരമാവധി ഉപയോഗിക്കണം.

പ്രതികളെ ജയിലിയില്‍ തന്നെ കുറ്റവിചാരണ ചെയ്യാനുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഒരുക്കണം.

കേസ് ഡയറികള്‍ ഡിജിറ്റലാക്കണം. ഫിംഗര്‍പ്രിന്റ് ബ്യൂറോ ആധുനീകരിക്കണം. മൊബൈന്‍ ഫോറന്‍സിക് ലാബ് എല്ലാ ജില്ലകളിലും വേണം.

എല്ലാ ജയിലുകളിലും സിസിടിവി സംവിധാനം ഉറപ്പാക്കണം.

തടവുചാടുന്നവരെ പ്രത്യേകമായി മാറ്റി പാര്‍പ്പിക്കണം. ഇത്തരം തടവുകാരില്‍ ലൊക്കേഷന്‍ മാര്‍ക്കര്‍ ഘടിപ്പിക്കണം.

ജയിലുകളിലെ ചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം. തടവുകാര്‍ക്ക് ഇന്‍സെന്റീവ് നല്‍കണം.

Next Story