Top

ഹൈക്കോടതി നിലപാട് കടുപ്പിച്ചിട്ടും അനങ്ങാതെ ഡല്‍ഹി പൊലീസ്; വിദ്യാര്‍ത്ഥി നേതാക്കളെ മോചിപ്പിക്കുന്നതിനെതിരെ സുപ്രീം കോടതിയില്‍

ഡല്‍ഹി കലാപക്കേസില്‍ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാനാവാതെ കഴിയുന്ന വിദ്യാര്‍ഥി നേതാക്കളുടെ മോചനം വൈകുന്നു. വിദ്യാര്‍ത്ഥികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് സുപ്രീംകോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് മോചനം നീളുന്നത്. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ ജയിലില്‍ തുടരുന്ന വിദ്യാര്‍ഥി നേതാക്കളെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്ന് ഹൈക്കോടതി ഇന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഹൈക്കോടതി വിധിക്കെതിരെ പൊലീസ് വീണ്ടും മേല്‍ക്കോടതിയിലേക്ക് നീങ്ങുന്നത്. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതിയെയാണ് പൊലീസ് ആദ്യം സമീപിച്ചത്. […]

17 Jun 2021 7:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹൈക്കോടതി നിലപാട് കടുപ്പിച്ചിട്ടും അനങ്ങാതെ ഡല്‍ഹി പൊലീസ്; വിദ്യാര്‍ത്ഥി നേതാക്കളെ മോചിപ്പിക്കുന്നതിനെതിരെ സുപ്രീം കോടതിയില്‍
X

ഡല്‍ഹി കലാപക്കേസില്‍ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാനാവാതെ കഴിയുന്ന വിദ്യാര്‍ഥി നേതാക്കളുടെ മോചനം വൈകുന്നു. വിദ്യാര്‍ത്ഥികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് സുപ്രീംകോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് മോചനം നീളുന്നത്. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ ജയിലില്‍ തുടരുന്ന വിദ്യാര്‍ഥി നേതാക്കളെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്ന് ഹൈക്കോടതി ഇന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഹൈക്കോടതി വിധിക്കെതിരെ പൊലീസ് വീണ്ടും മേല്‍ക്കോടതിയിലേക്ക് നീങ്ങുന്നത്.

ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതിയെയാണ് പൊലീസ് ആദ്യം സമീപിച്ചത്. എന്നാല്‍ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാണിച്ച് വിചാരണക്കോടതി ഡല്‍ഹി പൊലീസിന്റെ ഹര്‍ജി തള്ളുകയായിരുന്നു. ഇതോടെയാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് സുപീംകോടതിയെ സമീപിച്ചത്. ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും.

നടാഷ നാര്‍വല്‍, ദേവന്‍ഗാന കാലിട്ട, ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവരെയാണ് ഉടന്‍ വിട്ടയക്കാനാണ് ഡല്‍ഹി ഹൈക്കോതി ഇന്ന് ആവശ്യപ്പെട്ടത്. നടാഷ നാര്‍വെല്ലും ദേവന്‍ഗാന കട്ടാലയും ജെഎന്‍യുവിലെ സ്ത്രീകളുടെ അവകാശത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരും തന്‍ഹ ജാമിയ മിലിയ വിദ്യാര്‍ഥിയുമാണ്.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് മൂന്നുപേരും ഡല്‍ഹി കലാപക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നത്. ഇന്ന് ഒരുമണിയോടെ മൂന്നുപേരേയും വിട്ടയക്കണമെന്നായിരുന്നു ഹൈക്കോടതി ഡല്‍ഹി പൊലീസിന് നല്‍കിയ നിര്‍ദേശം.

ചൊവ്വാഴ്ച്ച മൂന്നുപര്‍ക്കും ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ തിരിച്ചറിയല്‍ രേഖകളുടെ പരിശോധന പൂര്‍ത്തീകരിച്ചില്ലെന്ന് കാണിച്ച് ഡല്‍ഹി പൊലീസ് മൂന്നുപേരേയും തിഹാര്‍ ജയിലില്‍ നിന്ന് മോചിപ്പിച്ചില്ല. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് മോചനം വൈകിപ്പിക്കുന്നത് ശരിയല്ലെന്ന നിലപാടായിരുന്നു ഡല്‍ഹി ഹൈക്കോടതി വിഷയത്തില്‍ സ്വീകരിച്ചത്.

Also Read: ‘നാക്ക് പിഴയാണ് സംഭവിച്ചതെന്ന് ഏത് കുട്ടിക്കും മനസിലാവും’; തെറ്റ് ചെയ്തിട്ടില്ലെന്ന ബോധ്യമുണ്ടെന്ന് ഐഷ സുല്‍ത്താന

Next Story