ലോക്നാഥ് ബെഹ്റയ്ക്ക് യാത്രയയപ്പ് നല്കി പൊലീസ് മീഡിയ സെന്റര്‍
തിരുവനന്തപുരം: സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ലോക്നാഥ് ബെഹ്റയ്ക്ക് സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍ യാത്രയയപ്പ് നല്കി. സ്റ്റേറ്റ് പോലീസ് മീഡിയ സെന്റിന്റെ ഉപഹാരം ഡെപ്യൂട്ടി ഡയറക്ടര്‍ വി പി പ്രമോദ് കുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് സമര്‍പ്പിച്ചു. എഡിജിപി മനോജ് എബ്രഹാം, ഡിഐജി എസ് ശ്യാംസുന്ദര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പൊാലീസിന്റെ പ്രതിച്ഛായ പൊതുസമൂഹത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും പൊലീസിനെതിരെയുള്ള വാര്‍ത്തകള്‍ മേലധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍ നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് […]
28 Jun 2021 7:08 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ലോക്നാഥ് ബെഹ്റയ്ക്ക് സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍ യാത്രയയപ്പ് നല്കി. സ്റ്റേറ്റ് പോലീസ് മീഡിയ സെന്റിന്റെ ഉപഹാരം ഡെപ്യൂട്ടി ഡയറക്ടര്‍ വി പി പ്രമോദ് കുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് സമര്‍പ്പിച്ചു. എഡിജിപി മനോജ് എബ്രഹാം, ഡിഐജി എസ് ശ്യാംസുന്ദര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പൊാലീസിന്റെ പ്രതിച്ഛായ പൊതുസമൂഹത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും പൊലീസിനെതിരെയുള്ള വാര്‍ത്തകള്‍ മേലധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍ നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അഭിപ്രായപ്പെട്ടു.
ഏതൊരു സര്‍ക്കാര്‍ സംവിധാനത്തിന്റെയും സല്‍പ്പേര് ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പബ്ലിക് റിലേഷന്‍സ് വിഭാഗത്തിന് മികച്ച പങ്ക് വഹിക്കാനുണ്ട്. പോലീസ് സംവിധാനത്തില്‍ ഇതിനു വലിയ പ്രാധാന്യമാണുള്ളത്. സര്‍ക്കാരിനെ പൊതുജനം വിലയിരുത്തുന്നത് പോലീസിന്റെ പ്രകടനവും പെരുമാറ്റവും കണക്കിലെടുത്താണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Also Read: പ്രതിസന്ധി കാലത്ത് കെഎസ്ആർടിസി മുൻ ജീവനക്കാരുടെ പെൻഷൻ നിഷേധിക്കുന്നത് ക്രൂരതയാണ്’; പ്രതിപക്ഷ നേതാവ്