കോട്ടയത്ത് പ്രതിയെ പിടികൂടുന്നതിനിടെ എസ്ഐക്ക് വെട്ടേറ്റു
കോട്ടയത്ത് എസ്ഐക്ക് വെട്ടേറ്റു. കോട്ടയം മണിമല എസ്എഐ വിദ്യാദരനാണ് വെട്ടേറ്റത്. വധശ്രമ കേസിലെ പ്രതിയെ പിടികൂടുന്നതിനിടെയായിരുന്നു പ്രതിയുടെ പിതാവ് ഇദ്ദേഹത്തെ വെട്ടിയത്.വെള്ളാവൂര്‍ ചുവട്ടടിപാതയില് ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം നടന്നത്. വധശ്രമ കേസിലെ പ്രതിയായ അജിനെ പിടികൂടാന്‍ ശ്രമിക്കുകയായിരുന്നു എസ്ഐ. ഇതിനിടെ പ്രതിയുടെ പിതാവ് ഇദ്ദേഹത്തെ വെട്ടുകയായിരുന്നു. നിലവില്‍ അപകട നില തരണം ചെയ്ത എസ്ഐയെ തലയോട്ടിക്ക് പൊട്ടലുണ്ടെന്ന സംശയത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
18 Jun 2021 10:29 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോട്ടയത്ത് എസ്ഐക്ക് വെട്ടേറ്റു. കോട്ടയം മണിമല എസ്എഐ വിദ്യാദരനാണ് വെട്ടേറ്റത്. വധശ്രമ കേസിലെ പ്രതിയെ പിടികൂടുന്നതിനിടെയായിരുന്നു പ്രതിയുടെ പിതാവ് ഇദ്ദേഹത്തെ വെട്ടിയത്.
വെള്ളാവൂര്‍ ചുവട്ടടിപാതയില് ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം നടന്നത്. വധശ്രമ കേസിലെ പ്രതിയായ അജിനെ പിടികൂടാന്‍ ശ്രമിക്കുകയായിരുന്നു എസ്ഐ. ഇതിനിടെ പ്രതിയുടെ പിതാവ് ഇദ്ദേഹത്തെ വെട്ടുകയായിരുന്നു. നിലവില്‍ അപകട നില തരണം ചെയ്ത എസ്ഐയെ തലയോട്ടിക്ക് പൊട്ടലുണ്ടെന്ന സംശയത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.