പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്
പോക്സോ കേസില്‍ പ്രതിയായ എറണാകുളം യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്. പോത്താനിക്കാട് പുളിന്താനം സ്വദേശി 39കാരന് ഷാന്‍ മുഹമ്മദിനെതിരെയാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. അതേസമയം, ഷാന്‍ സംസ്ഥാനം വിട്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഇയാള്‍ക്ക് വേണ്ടി കര്‍ണാടക, ഗോവ, തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ഇയാള്‍ക്ക് സഹായം നല്‍കിയവരെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മൂവാറ്റുപുഴ ഡിവൈഎസ്പി സി ജി സനല്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘമാണ് കേസ് […]
16 Jun 2021 5:11 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പോക്സോ കേസില്‍ പ്രതിയായ എറണാകുളം യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്. പോത്താനിക്കാട് പുളിന്താനം സ്വദേശി 39കാരന് ഷാന്‍ മുഹമ്മദിനെതിരെയാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
അതേസമയം, ഷാന്‍ സംസ്ഥാനം വിട്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഇയാള്‍ക്ക് വേണ്ടി കര്‍ണാടക, ഗോവ, തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ഇയാള്‍ക്ക് സഹായം നല്‍കിയവരെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മൂവാറ്റുപുഴ ഡിവൈഎസ്പി സി ജി സനല്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഘത്തില്‍ പോത്താനിക്കാട് എസ്എച്ച്ഒ ജി രാജീവ്, കുട്ടമ്പുഴ എസ്എച്ച്ഒ മഹേഷ്കുമാര്‍, ഊന്നുകല്‍ എസ്എച്ച്ഒ പി ലാല്‍കുമാര്‍ എന്നിവരും സംഘത്തിലുണ്ട്.

കേസിലെ ഒന്നാംപ്രതിയായ പോത്താനിക്കോട് ഇടശേരിക്കുന്നേല്‍ റിയാസിനെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തി അന്വേഷണത്തിലാണ് പ്രതിക്ക് സഹായം ചെയ്യുകയും ഇരയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും ചെയ്തത് ഷാന്‍ മുഹമ്മദ് ആണെന്ന് പൊലീസ് കണ്ടെത്തിയത്. 16കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ചാണ് റിയാസ് പീഡിപ്പിച്ചത്. തുടര്‍ന്ന് ബലമായി പകര്‍ത്തിയ നഗ്നവീഡിയോ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിടുമെന്ന് പറഞ്ഞ റിയാസ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. ഗര്‍ഭിണിയായതോടെ, വിവരം പുറത്തുപറഞ്ഞാല്‍ ഷാനിന്റെ രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് കുടുംബത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. പല പെണ്‍കുട്ടികള്‍ക്കും സമാന അനുഭവമുണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഇതെല്ലാം ഷാന്‍ മുഹമ്മദിന്റെ സ്വാധീനത്താല്‍ ഒതുക്കി കളഞ്ഞെന്നും പെണ്‍കുട്ടി പറയുന്നു.
വിഷയത്തില്‍ കര്‍ശനനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്, കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കും പെണ്‍കുട്ടി കത്ത് അയച്ചിട്ടുണ്ട്.