Top

‘വാഹനം നിര്‍ത്താതെ പോയത് ഭയം കൊണ്ട്’; മാധ്യമപ്രവര്‍ത്തകന്റെ മരണത്തില്‍ ലോറി ഡ്രൈവറെ ചോദ്യം ചെയ്ത് പൊലീസ്

മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിനെ ഇടിച്ചിട്ട് കൊലപ്പെടുത്തിയ ലോറി ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്യുന്നു. വണ്ടി നിര്‍ത്താതിരുന്നത് ഭയന്നിട്ടാണെന്ന് ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കി.

15 Dec 2020 6:13 AM GMT

‘വാഹനം നിര്‍ത്താതെ പോയത് ഭയം കൊണ്ട്’; മാധ്യമപ്രവര്‍ത്തകന്റെ മരണത്തില്‍ ലോറി ഡ്രൈവറെ ചോദ്യം ചെയ്ത് പൊലീസ്
X

മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണത്തിന് കാരണമായ വാഹനം ഇടിച്ചിട്ട് നിര്‍ത്താതെ പോയ ലോറി ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്യുന്നു. വണ്ടി നിര്‍ത്താതിരുന്നത് ഭയന്നിട്ടാണെന്ന് ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കി. ഇന്ന് ഉച്ചയ്ക്ക് ഈഞ്ചക്കലില്‍ വെച്ചാണ് ലോറി ഡ്രൈവര്‍ ജോയിയെയും ലോറിയെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

എം സാന്‍ഡുമായി വെള്ളായണി ഭാഹത്തേക്ക് പോകവെയാണ് അപകടം ഉണ്ടായതെന്ന് ജോയ് പൊലിസിന് മൊഴി നല്‍കി. അപകടം നടന്ന സമയത്ത് തന്റെയൊപ്പം ലോറി ഉടമയും ഉണ്ടായിരുന്നു. ആ സമയത്ത് പേടിച്ചിട്ടാണ് വണ്ടി നിര്‍ത്താതിരുന്നതെന്നും ജോയ് പറഞ്ഞു. വെള്ളായണിയില്‍ ലോഡ് ഇറക്കിയതിന് ശേഷം പേരൂര്‍ക്കടയിലേക്ക് പോയെന്നും ജോയ് പൊലീസിന് മൊഴി നല്‍കി.

പ്രദീപിന്റെ മരണത്തില്‍ ദുരൂഹത ഉയര്‍ന്ന സാഹചര്യത്തിന്‍ അപകടത്തില്‍ വിശദമായ അ ന്വേഷണവുമായി മുന്നോട്ട് പോവുകയാണ് അന്വേഷണ സംഘം. മരണത്തില്‍ ദുരൂഹത ആരേപിച്ച് പ്രദീപിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. പ്രദീപിന് സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രദീപിന് ഭീഷണി ഉണ്ടായിരുന്നെന്നാണ് പ്രദീപിന്റെ അമ്മ വസന്തകുമാരിയും പ്രദീപിന്റെ സഹോരിയും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന് പ്രദീപ് ഒരിക്കല്‍ പറഞ്ഞിരുന്നതായി കുടുംബം പറഞ്ഞു.

ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രതാപന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡ്രൈവറെ പിടികൂടിയത്. തിങ്കളാഴ്ച്ച വൈകിട്ട് മൂന്നരയോടെയാണ് തിരുവനന്തപുരം നേമം കാരയ്ക്കാമണ്ഡപത്ത് വെച്ചുണ്ടായ വാഹനാപകടത്തില്‍ എസ് വി പ്രദീപ് മരിച്ചത്. കാരയ്ക്കാമണ്ഡപം സിഗ്‌നലിന് സമീപം പ്രദീപ് സഞ്ചരിച്ച ഇരുചക്രവാഹനത്തെ ലോറി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Next Story