Top

പൂക്കോയ തങ്ങള്‍ എവിടെ? പിടികിട്ടാതെ അന്വേഷണസംഘം; ഒളിവില്‍പ്പോയ തങ്ങള്‍ക്കായി തെരച്ചില്‍ മൂന്നാം ആഴ്ച്ചയിലേക്ക്

പൂക്കോയ തങ്ങളെയും കൂട്ടുപ്രതികളെയും അന്വേഷണ സംഘം പിടികൂടാത്തതിനെതിരെ കാസര്‍കോട് പ്രതിഷേധം ശക്തമാവുകയാണ്.

28 Nov 2020 12:24 AM GMT

പൂക്കോയ തങ്ങള്‍ എവിടെ? പിടികിട്ടാതെ അന്വേഷണസംഘം; ഒളിവില്‍പ്പോയ തങ്ങള്‍ക്കായി തെരച്ചില്‍ മൂന്നാം ആഴ്ച്ചയിലേക്ക്
X

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പിലെ ഒന്നാം പ്രതി ടി.കെ പൂക്കോയ തങ്ങള്‍ ഒളിവില്‍ പോയി മൂന്നാഴ്ച കഴിഞ്ഞിട്ടും ഇത് വരെ പിടികൂടാനാവാതെ അന്വേഷണ സംഘം. ലുക്കൌട്ട് നോട്ടീസ് ഇറക്കിയിട്ടും പ്രതികളെ പിടികൂടാനാവാത്തതോടെ പ്രത്യേക സ്‌ക്വാഡും രൂപീകരിച്ചിരുന്നു. പൂക്കോയ തങ്ങളെയും കൂട്ടുപ്രതികളെയും അന്വേഷണ സംഘം പിടികൂടാത്തതിനെതിരെ കാസര്‍കോട് പ്രതിഷേധം ശക്തമാവുകയാണ്.


ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ പണവും സ്വര്‍ണവും നിക്ഷേപിച്ചവരെ ലാഭവിഹിതം നല്‍കാതെയും നിക്ഷേപങ്ങള്‍ തിരിച്ചു നല്‍കാതെ വഞ്ചിച്ചെന്ന പരാതിയിലാണ് കമ്പനി എംഡിയും കാസര്‍കോടെ മത നേതാവുമായ ടികെ പൂക്കോയ തങ്ങള്‍, മഞ്ചേഷ്വരം എംഎല്‍എ എംസി ഖമറുദ്ദീന്‍ എന്നിവര്‍ക്കെതിരേ കാസര്‍കോട് കണ്ണൂര്‍ ജില്ലകളിലായി 100 ലതികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ലോക്കല്‍ പോലിസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രൈാഞ്ചും, കേസുകളുടെ എണ്ണം കൂടിയതോടെ പ്രതേക അന്വേഷണ സംഘവും അന്വേഷണച്ചുമതല ഏറ്റെടുത്തു. ഒടുവില്‍
ഈ മാസം ഏഴിന് എം.സി കമറുദ്ദീന്‍ എം.എല്‍.എയെ പ്രത്യേക അന്വേഷണ സംഘം കേസില്‍ രണ്ടാം പ്രതിയാക്കി അറസ്റ്റ് ചെയ്തു. കമറുദ്ദീന്റെയും ഒന്നാം പ്രതി പൂക്കോയ തങ്ങളുടെയും അറസ്റ്റ് ഒരേ സമയം രേഖപ്പെടുത്താനായിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനം. എന്നാല്‍ കമറുദ്ദീന്റെ അറസ്റ്റിനു പിന്നാലെ കേസിലെ മുഖ്യ സൂത്രധാരനായ പൂക്കോ തങ്ങള്‍ ഒളിവില്‍ പൊവുകയായിരുന്നു.

പൂക്കോയ തങ്ങള്‍ക്ക് പിന്നാലെ മകന്‍ ഹിഷാമും, സൈനുല്‍ ആബിദീനും ഒളിവില്‍ പോയി. അന്വേഷണ സംഘം മുന്നുപേര്‍ക്കും ലൂക്കൌട്ട് നോട്ടീസ് പുറത്തിറക്കിയെങ്കിലും പിടികൂടാനായില്ല. ഇതിന് പിന്നാലെ ഇവരെ കണ്ടെത്തുന്നതിനായി പ്രത്യേക സ്‌ക്വാഡും രൂപീകരിച്ചു. എന്നാല്‍ മൂന്ന് പ്രതികളും മുങ്ങിയിട്ട് മൂന്നാഴ്ച കഴിഞ്ഞിട്ടും പൊലിസിന് യാതൊരു തുമ്പും ഇതുവരെയും ലഭിച്ചിട്ടില്ല. അതേസമയം പ്രതികളെ പിടികൂടുന്നതില്‍ അന്വേഷണ സംഘം അലംഭാവം കാണിക്കുന്നുവെന്ന് ആരോപിച്ച് നിക്ഷേപകരുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.

എം.സി കമറുദ്ദീന്‍ എം.എല്‍.എയെ മാത്രം അറസ്റ്റ് ചെയ്ത് രാഷ്ട്രീയ വിരോധം തീര്‍ക്കുകയാണെന്നാണ് ആക്ഷേപം. പൂക്കോയ തങ്ങള്‍ ഉള്‍പ്പടെയുള്ള പ്രതികളെ പിടികൂടാതിരിക്കാന്‍ അന്വേഷണ സംഘത്തിന് മേല്‍ സമ്മര്‍ദ്ദമുണ്ടെന്നും ആക്ഷേപമുണ്ട്.

Next Story