Top

മൻസൂർ വധം: അറസ്റ്റിലായ ഷിനോസിന്റെ ഫോണില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍, ഗൂഢാലോചന നടന്നത് വാട്‌സ് ആപ്പിൽ

കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നതെല്ലാം വാട്‌സ് ആപ്പിലൂടെയാണെന്നാണ് സൂചന.

9 April 2021 12:42 AM GMT

മൻസൂർ വധം: അറസ്റ്റിലായ ഷിനോസിന്റെ ഫോണില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍, ഗൂഢാലോചന നടന്നത് വാട്‌സ് ആപ്പിൽ
X

കണ്ണൂർ: മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഷിനോസിന്റെ ഫോണില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍. കൊലപാതകത്തിനായി ഗൂഢാലോചന നടത്തിയിട്ടുണ്ടെന്ന് തെളിയിക്കുന്ന വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള പല പ്രധാന വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചുവെന്നാണ് സൂചന.

കൊലപാതകം നടന്നയിടത്തു നിന്നാണ് ഫോണ്‍ കണ്ടെടുത്തത്. ഇത് ഷിനോസിന്റെതാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി സന്ദേശങ്ങൾ ഫോണില്‍ നിന്ന് ഡിലീറ്റ് ആയിട്ടുണ്ടെങ്കിലും ഇത് വീണ്ടെടുക്കുന്നതോടെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് കരുതപ്പെടുന്നു. നിലവിൽ ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറിയിരിക്കുകയാണ്.

കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നതെല്ലാം വാട്‌സ് ആപ്പിലൂടെയാണെന്നാണ് സൂചന. കൊല്ലപ്പെട്ട മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിനെ ലക്ഷ്യമിട്ടുള്ള സന്ദേശങ്ങൾ ആണ് ഫോണില്‍ ഉണ്ടായിരുന്നത്. അക്രമത്തിനായുള്ള ബോംബ് മുതലായ ആയുധങ്ങളെല്ലാം ശേഖരിച്ചത് വാട്സ്ആപ്പ് സന്ദേശങ്ങളിലൂടെ ആണെന്ന് പൊലീസ് അനുമാനിക്കുന്നു. നിലവിൽ ക്രൈംബ്രാഞ്ചിന് വിട്ടിരിക്കുന്ന കേസ് അന്വേഷിക്കുന്നത്. ഡിവൈഎസ്പി ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ്.

കൂത്തുപറമ്പിലെ 150-ാം നമ്പര്‍ ബൂത്തിലെ യുഡിഎഫ് ഏജന്റായിരുന്ന മന്‍സൂറിന്റെ സഹോദരന്‍ മൂഹ്സിനും സിപിഐഎം പ്രവര്‍ത്തകരും തമ്മില്‍ വാക്ക്തര്‍ക്കം നിലനിന്നിരുന്നു. ഇതേതുടര്‍ന്ന് തന്നെ മര്‍ദിക്കുന്നത് കണ്ടാണ് മന്‍സൂര്‍ ഓടിയെത്തിയതെന്നും ഇതിനിടെയാണ് മന്‍സൂറിനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വെട്ടിയതെന്നുമാണ് മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

Next Story