‘വണ്ടി വേഗം പോട്ടെ’; എകെ ശശീന്ദ്രന്‍ സംസാരിക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരെ തള്ളിമാറ്റി പൊലീസ്
മന്ത്രി എകെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരെ തള്ളിമാറ്റി പൊലീസ്. മുഖ്യമന്ത്രിയെ കണ്ട് പുറത്തേക്കിറങ്ങിയ എകെ ശശീന്ദ്രന്‍ കാറില്‍ കയറി പോകവെ മാധ്യമപ്രവര്‍ത്തകരെ കണ്ടതോടെ വാഹനം നിര്‍ത്തി പ്രതികരണം രേഖപ്പെടുത്തുകയായിരുന്നു. എന്നാല്‍ പൊലീസ് ഇടപെട്ട് തടഞ്ഞു. മന്ത്രി ഇടപെട്ട പീഡനക്കേസ് രാഷ്ട്രീയ നീക്കങ്ങളിലേക്ക്: പരാതിക്കാരി എന്‍സിപി കമ്മീഷനെ കാണില്ല; വിട്ടു നില്‍ക്കാന്‍ ബിജെപി നിര്‍ദേശം മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റുന്നതിനിടെ പൊലീസ് മന്ത്രിയുടെ ഡ്രൈവറോട് വേഗം വണ്ടി പോകട്ടെയെന്നും നിര്‍ദേശം നല്‍കുന്നുണ്ട്. അതിനിടെ പൊലീസ് നടപടി ശരിയാണോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ […]
21 July 2021 1:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മന്ത്രി എകെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരെ തള്ളിമാറ്റി പൊലീസ്. മുഖ്യമന്ത്രിയെ കണ്ട് പുറത്തേക്കിറങ്ങിയ എകെ ശശീന്ദ്രന്‍ കാറില്‍ കയറി പോകവെ മാധ്യമപ്രവര്‍ത്തകരെ കണ്ടതോടെ വാഹനം നിര്‍ത്തി പ്രതികരണം രേഖപ്പെടുത്തുകയായിരുന്നു. എന്നാല്‍ പൊലീസ് ഇടപെട്ട് തടഞ്ഞു.
മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റുന്നതിനിടെ പൊലീസ് മന്ത്രിയുടെ ഡ്രൈവറോട് വേഗം വണ്ടി പോകട്ടെയെന്നും നിര്‍ദേശം നല്‍കുന്നുണ്ട്. അതിനിടെ പൊലീസ് നടപടി ശരിയാണോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ മന്ത്രിയോട് ചോദിച്ചെങ്കിലും നിങ്ങള്‍ക്ക് എന്നോട് ചോദിക്കാനുള്ളത് ചോദിക്കൂ എന്നായിരുന്നു ശശീന്ദ്രന്റെ പ്രതികരണം.
അനന്യയുടെ മരണം ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അന്വേഷിക്കും; അടിയന്തര ഇടപെടലിന് മന്ത്രിയുടെ നിര്‍ദേശം
ക്ലിഫ് ഹൗസില്‍ നേരിട്ടെത്തിയാണ് എകെ ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ കണ്ടത്. എകെ ശശീന്ദ്രന്‍ ഫോണില്‍ മുഖ്യമന്ത്രിയോട് വിശദീകരണം നല്‍കിയിരുന്നു. പിന്നാലെയാണ് അദ്ദേഹം നേരിട്ടെത്തിയത്. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ രാജി വയ്ക്കേണ്ട സാഹചര്യമില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം എകെ ശശീന്ദ്രന്‍ പ്രതികരിച്ചു. കാര്യങ്ങള്‍ ഇന്നലെ തന്നെ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിരുന്നു. മറ്റ് ചിലകാര്യങ്ങളാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചത്. നടന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി. മുഖ്യമന്ത്രി വിളിച്ചിട്ടല്ല, താന്‍ നേരിട്ടെത്തിയതാണ് എന്നും എകെ ശശീന്ദ്രന്‍ പ്രതികരിച്ചു. കൂടുതല്‍ പ്രതികരണം ഇല്ലെന്നും എകെ ശശീന്ദ്രന്‍ വ്യക്തമാക്കി.
- TAGS:
- AK Saseedran
- Journalist