Top

കുതിരയുടെ മാനസിക ഉല്ലാസത്തിന് കറങ്ങാനിറങ്ങിയ യുവാവിനെ പൊലീസ് പൊക്കി;’ഉല്ലാസം വീട്ടു പറമ്പില്‍ മതി’

ട്രിപ്പിള്‍ ലോക്ഡൗണിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ ശക്തമാക്കിയ മലപ്പുറത്ത് കുതിരയുമായി കറങ്ങിയ യുവാവിനെ പൊലീസ് പൊക്കി. മലപ്പുറം താനൂരിലാണ് സംഭവം നടന്നത്. ലോക്ഡൗണ്‍ സമയത്ത് എന്തിനാണ് പുറത്തിറങ്ങിയതെന്ന ചോദ്യത്തിന് കുതിര വീട്ടില്‍ ഇരിക്കാന്‍ സമ്മതിക്കുന്നില്ലെന്നും കുതിരയ്ക്ക് മാനസിക ഉല്ലാസത്തിനുമായാണ് പുറത്തിറങ്ങിയതെന്ന് യുവാവ് മറുപടി നല്‍കി. എന്നാല്‍ പൊലീസ് യുവാവിനെ വീട്ടിലേക്ക് തിരിച്ചയച്ചു. ഉല്ലാസം റോഡില്‍ വേണ്ടെന്നും വീട്ടു പറമ്പില്‍ മതിയെന്നും യുവാവിന് താക്കീതും നല്‍കി. കൊവിഡ് വ്യാപനം രൂക്ഷമായ മലപ്പുറത്ത് കര്‍ശന നിയന്ത്രണങ്ങളാണുള്ളത്. ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവിലുള്ള മലപ്പുറത്ത് […]

23 May 2021 5:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുതിരയുടെ മാനസിക ഉല്ലാസത്തിന് കറങ്ങാനിറങ്ങിയ  യുവാവിനെ പൊലീസ് പൊക്കി;’ഉല്ലാസം വീട്ടു പറമ്പില്‍ മതി’
X

ട്രിപ്പിള്‍ ലോക്ഡൗണിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ ശക്തമാക്കിയ മലപ്പുറത്ത് കുതിരയുമായി കറങ്ങിയ യുവാവിനെ പൊലീസ് പൊക്കി. മലപ്പുറം താനൂരിലാണ് സംഭവം നടന്നത്. ലോക്ഡൗണ്‍ സമയത്ത് എന്തിനാണ് പുറത്തിറങ്ങിയതെന്ന ചോദ്യത്തിന് കുതിര വീട്ടില്‍ ഇരിക്കാന്‍ സമ്മതിക്കുന്നില്ലെന്നും കുതിരയ്ക്ക് മാനസിക ഉല്ലാസത്തിനുമായാണ് പുറത്തിറങ്ങിയതെന്ന് യുവാവ് മറുപടി നല്‍കി.

എന്നാല്‍ പൊലീസ് യുവാവിനെ വീട്ടിലേക്ക് തിരിച്ചയച്ചു. ഉല്ലാസം റോഡില്‍ വേണ്ടെന്നും വീട്ടു പറമ്പില്‍ മതിയെന്നും യുവാവിന് താക്കീതും നല്‍കി. കൊവിഡ് വ്യാപനം രൂക്ഷമായ മലപ്പുറത്ത് കര്‍ശന നിയന്ത്രണങ്ങളാണുള്ളത്. ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവിലുള്ള മലപ്പുറത്ത് ഇന്ന് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ മാത്രമേ ഞായറാഴ്ച ജില്ലയില്‍ പ്രവര്‍ത്തിക്കൂവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. തിങ്കളാഴ്ച സാധാരണ നിലയിലുള്ള നിയന്ത്രണങ്ങളാവും ഉണ്ടാവുക. നിലവില്‍ മലപ്പുറത്ത് മാത്രമാണ് സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ഡൗണുള്ളത്.

Next Story