Top

ബിജെപി കോര്‍കമ്മിറ്റി യോഗം പൊലീസ് വിലക്കി

കൊച്ചിയില്‍ ബിജെപിയുടെ കോര്‍ കമ്മറ്റി യോഗം ചേരാനിരിക്കെ പോലീസിന്റെ ഇടപെടല്‍. ഇന്ന് മൂന്ന് മണിക്ക് യോഗം ചേരാനിരിക്കെയാണ് പൊലീസിന്റെ നടപടി. ഹോട്ടലുകളില്‍ യോഗം ചേരുന്നത് കൊവിഡ്-19 പ്രോട്ടോകോള്‍ ലംഘനമാണെന്നാണ് പൊലീസ് വ്യക്തമാക്കി. ഇത് സംബന്ധിച്ച് പൊലീസ് ഹോട്ടലിലെത്തി നോട്ടീസ് നല്‍കി. മറ്റ് സംഘടനകളും ഇത്തരത്തില്‍ യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഈ സാഹചര്യം കണക്കിലെടുത്ത് യോഗം നടത്താന്‍ മറ്റ് വഴികളും പൊലീസ് ആലോചിക്കുന്നുണ്ട്. നേരത്തെ ഓണ്‍ലൈനായി കോര്‍കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനേറ്റ കടുത്ത തിരിച്ചടിയും […]

6 Jun 2021 1:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിജെപി കോര്‍കമ്മിറ്റി യോഗം പൊലീസ് വിലക്കി
X

കൊച്ചിയില്‍ ബിജെപിയുടെ കോര്‍ കമ്മറ്റി യോഗം ചേരാനിരിക്കെ പോലീസിന്റെ ഇടപെടല്‍. ഇന്ന് മൂന്ന് മണിക്ക് യോഗം ചേരാനിരിക്കെയാണ് പൊലീസിന്റെ നടപടി. ഹോട്ടലുകളില്‍ യോഗം ചേരുന്നത് കൊവിഡ്-19 പ്രോട്ടോകോള്‍ ലംഘനമാണെന്നാണ് പൊലീസ് വ്യക്തമാക്കി.

ഇത് സംബന്ധിച്ച് പൊലീസ് ഹോട്ടലിലെത്തി നോട്ടീസ് നല്‍കി. മറ്റ് സംഘടനകളും ഇത്തരത്തില്‍ യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഈ സാഹചര്യം കണക്കിലെടുത്ത് യോഗം നടത്താന്‍ മറ്റ് വഴികളും പൊലീസ് ആലോചിക്കുന്നുണ്ട്.

നേരത്തെ ഓണ്‍ലൈനായി കോര്‍കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനേറ്റ കടുത്ത തിരിച്ചടിയും കൊടകര കുഴല്‍പണക്കേസും കോര്‍കമ്മിറ്റി യോഗത്തില്‍ സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കും. എന്തിരുന്നാലും കേന്ദ്ര നേതൃത്വത്തിന്റെ കൂടി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോര്‍കമ്മിറ്റി യോഗം വിളിച്ചത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി സിപി രാധാകൃഷ്ണന്റെ സാന്നിധ്യത്തിലാണ് യോഗം. ഡല്‍ഹിയില്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടെ സംസ്ഥാന യോഗം നടക്കുകയാണ്.

ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും, അത് പ്രകൃതി നിയമമാണെന്നായിരുന്നു വിഷയത്തില്‍ ബിജെപി ദേശീയ സമിതി അംഗം സികെ പത്മനാഭന്റെ പ്രതികരണം. ഇതില്‍ നിന്നും കെ സുരേന്ദ്രന് പാര്‍ട്ടിയില്‍ നിന്നും വലിയ പിന്തുണ ലഭിക്കുന്നില്ലായെന്ന് വേണം മനസിലാക്കാന്‍. ഒരുപക്ഷെ കെ സുരേന്ദ്രന്റെ രാജിയിലേക്ക് വരെ കാര്യങ്ങള്‍ നീങ്ങിയേക്കാം. അതേസമയം സംസ്ഥാന പ്രസിഡണ്ട് രാജിവെക്കേണ്ട സാഹചര്യങ്ങളൊന്നും ഇല്ലെന്നാണ് മുരളീധര വിഭാഗം കരുതുന്നത്. രാജിവെച്ചാല്‍ അതൊരു കുറ്റസമ്മതമായി പ്രചരിപ്പിച്ചേക്കും ഇപ്പോഴത്തെ ആരോപണങ്ങളെല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് മുരളീധര പക്ഷത്തിന്റെ വാദം.

Next Story