‘ചെലക്കാണ്ട് പോടാ…നീ പോയി പരാതി കൊടുക്ക്’ ; ഇ-പാസ് സഹിതം യാത്ര ചെയ്ത് യുവാവിനെ കയ്യേറ്റം ചെയ്ത് പൊലീസ്
ചെക്ക് പോസ്റ്റില്‍ യുവാവിനെ പൊലീസ് കയ്യേറ്റം ചെയ്തെന്നാരോപണം. ബെംഗ്ളൂരുവില്‍ നിന്നും എത്തിയ മലപ്പുറം ഐക്കരപ്പടി സ്വദേശിയായ യുവാവിന് നേരെയാണ് മുത്തങ്ങ ചെക്ക്പോസ്റ്റില്‍ പൊലീസിന്റെ കയ്യേറ്റം നേരിടേണ്ടി വന്നത്. കുടുംബവും ഒപ്പമുണ്ടായിരുന്നു. അതിര്‍ത്തി കടന്ന് യാത്ര ചെയ്യുന്നതിന് ആര്‍ടിപിസിആര്‍ പരിശോധന ഫലം കൈയ്യില്‍ ഇന്ന് പറഞ്ഞാണ് പൊലീസ് കയ്യേറ്റം. ‘കേറടാ വണ്ടീല്… നിനക്ക് എന്താടാ പറഞ്ഞാ മനസിലാകില്ലേ… ഇതിനൊക്കെ ഒരു ക്ഷമയില്ലേ. ചെലക്കാണ്ട് പോടാ.. നീ പോയി പരാതി കൊടുക്ക്…’ എന്ന് പൊലീസ് യുവാവിനോട് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. […]
21 Jun 2021 3:24 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ചെക്ക് പോസ്റ്റില്‍ യുവാവിനെ പൊലീസ് കയ്യേറ്റം ചെയ്തെന്നാരോപണം. ബെംഗ്ളൂരുവില്‍ നിന്നും എത്തിയ മലപ്പുറം ഐക്കരപ്പടി സ്വദേശിയായ യുവാവിന് നേരെയാണ് മുത്തങ്ങ ചെക്ക്പോസ്റ്റില്‍ പൊലീസിന്റെ കയ്യേറ്റം നേരിടേണ്ടി വന്നത്. കുടുംബവും ഒപ്പമുണ്ടായിരുന്നു. അതിര്‍ത്തി കടന്ന് യാത്ര ചെയ്യുന്നതിന് ആര്‍ടിപിസിആര്‍ പരിശോധന ഫലം കൈയ്യില്‍ ഇന്ന് പറഞ്ഞാണ് പൊലീസ് കയ്യേറ്റം.
‘കേറടാ വണ്ടീല്… നിനക്ക് എന്താടാ പറഞ്ഞാ മനസിലാകില്ലേ… ഇതിനൊക്കെ ഒരു ക്ഷമയില്ലേ. ചെലക്കാണ്ട് പോടാ.. നീ പോയി പരാതി കൊടുക്ക്…’ എന്ന് പൊലീസ് യുവാവിനോട് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.
സംഭവത്തെകുറിച്ച് പരാതിക്കാരി പറയുന്നത് ഇപ്രകാരമാണ്-
ഞങ്ങള്‍ 12-45 ഓടെയാണ് ചെക്ക്പോസ്റ്റിലെത്തിയത്. ഇ-പാസ് കാണിച്ചതോടെ പൊലീസുകാരന് ഇവിടെ ഇ-പാസ് വേണ്ട, ആര്‍ടിപിസിആര്‍ മതിയെന്നാണ് പറഞ്ഞത്. എന്നാല്‍ ഡിഎംഒ നിര്‍ദേശപ്രകാരമാണ് ഇ പാസ് ഇ എടുത്തതെന്നും 14 ദിവസം ക്വാറന്റൈന് ചെയ്താല്‍ മതിയെന്നും 48 മണിക്കൂറില്‍ ആര്‍ടിപിസിആര്‍ എടുക്കാനുമായിരുന്നു നിര്‍ദേശം. എന്നാല്‍ ഇതൊന്നും നടക്കില്ല. നിങ്ങള്‍ക്ക് ഹോം ക്വാറന്റൈന് ശരിയാക്കി തരാം, പരിശോധന ഫലം വന്നിട്ട് പോയാല്‍ മതിയെന്നായിരുന്നു പൊലീസ് നിലപാട്. ഞങ്ങളെ ഒന്നര മണിക്കൂറോളം തടഞ്ഞുവെച്ചു. വീട്ടിലേക്ക് വിളിക്കാന്‍ റേഞ്ച് പോലും ഇല്ലാത്ത സ്ഥലമായിരുന്നു അത്. എന്നാല്‍ ഇത് പറഞ്ഞപ്പോള്‍ പൊലീസ് ക്ഷോഭിക്കുകയായിരുന്നു. മുക്കാല്‍ മണിക്കൂറോളം കാട്ടിലൂടെ യാത്ര ചെയ്തു. ശേഷം മഞ്ചേരി ഡിഎംഒയെ ബന്ധപ്പെട്ടപ്പോള്‍ ഇ പാസ് വേണ്ട എന്ന് തന്നെയാണ് ഞങ്ങളോട് പറഞ്ഞത്. ഇവിടെ വന്നിട്ട് 48 മണിക്കൂറില്‍ ആര്‍ടിപിസിആര്‍ എടുത്താല്‍ മതി. തിരിഞ്ഞ് ഞങ്ങള്‍ വീണ്ടും ചെക്ക്പോസ്റ്റിലെത്തി. എന്നാല്‍ ഞങ്ങളെ കണ്ടതും പൊലീസ് ക്ഷോഭിച്ച് അവന്റെ കോളറിയില്‍ പിടിച്ച് കയ്യേറ്റം ചെയ്യുകയായിരുന്നു. അവന്റെ കൈയ്യില്‍ പിടിച്ച് ഒടിച്ച് മുതുകത്ത് കുത്തി. മുന്‍ വൈരാഗ്യം ഉള്ളത് പോലെയാണ് പൊലീസ് പെരുമാറിയത്.