രാത്രികാല കര്‍ഫ്യൂ, വര്‍ക് ഫ്രം ഹോം വീണ്ടും കൊണ്ടുവരണമെന്ന് പൊലീസ്; സംസ്ഥാനം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് പോയേക്കും
കൊവിഡ് അതിതീവ്ര വ്യാപനം നടക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുന്നു. വര്‍ക് ഫ്രം ഹോം, രാത്രികാല കര്‍ഫ്യൂ നടപ്പാക്കുന്നതും പരിഗണിക്കണെന്ന് ചീഫ് സെക്രട്ടറിയോട് പൊലീസ് ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്ന് 3.30 ഓടെ ചേരുന്ന ഉന്നതതല യോഗത്തില്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുക്കുന്ന യോഗത്തിന് മുമ്പായി ചീഫ് സെക്രട്ടറി പൊലീസ് മേധാവികളായി നടത്തിയ ചര്‍ച്ചയിലാണ് നൈറ്റ് കര്‍ഫ്യൂവടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പൊലീസ് ശുപാര്‍ശ ചെയ്തത്. പൊതു ഇടങ്ങളിലെ തിരക്ക് […]

കൊവിഡ് അതിതീവ്ര വ്യാപനം നടക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുന്നു. വര്‍ക് ഫ്രം ഹോം, രാത്രികാല കര്‍ഫ്യൂ നടപ്പാക്കുന്നതും പരിഗണിക്കണെന്ന് ചീഫ് സെക്രട്ടറിയോട് പൊലീസ് ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്ന് 3.30 ഓടെ ചേരുന്ന ഉന്നതതല യോഗത്തില്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.
വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുക്കുന്ന യോഗത്തിന് മുമ്പായി ചീഫ് സെക്രട്ടറി പൊലീസ് മേധാവികളായി നടത്തിയ ചര്‍ച്ചയിലാണ് നൈറ്റ് കര്‍ഫ്യൂവടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പൊലീസ് ശുപാര്‍ശ ചെയ്തത്. പൊതു ഇടങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിന് ഇത്തരത്തിലുള്ള നടപടി സ്വീകരിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.