ചെക്ക് കേസ്; തിരക്കഥാകൃത്ത് സുനില്‍ പരമേശ്വരനെ പൊലീസ് അറസ്റ്റ് ചെയ്തു
ഇടുക്കി: ചെക്ക് കേസില്‍ തിരക്കഥാകൃത്ത് സുനില്‍ പരമേശ്വരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കാന്തല്ലൂരില്‍ നിന്നാണ് സുനില്‍ പരമേശ്വരനെ കസ്റ്റഡിയിലെടുത്തത്. വര്‍ക്കല സ്വദേശിയുടെ പരാതിയിലാണ് പൊലീസിന്റെ നടപടി. സുനില്‍ പരമേശ്വരനെ പൊലീസ് വര്‍ക്കല കോടതിയില്‍ ഹാജരാകും. അനന്തഭദ്രം, രുദ്രസിംഹാസനം എന്നീ മലയാള സിനിമകളുടെ തിരക്കഥാകൃത്താണ്. നിരവധി മാന്ത്രിക നോവലുകളും കഥകളും രചിച്ചിട്ടുണ്ട്. അതിനിടെ പരിപാടിക്കെത്താമെന്ന് പറഞ്ഞ് പണം തട്ടിയെന്ന കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. നോട്ടീസ് നല്‍കാതെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി […]

ഇടുക്കി: ചെക്ക് കേസില്‍ തിരക്കഥാകൃത്ത് സുനില്‍ പരമേശ്വരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കാന്തല്ലൂരില്‍ നിന്നാണ് സുനില്‍ പരമേശ്വരനെ കസ്റ്റഡിയിലെടുത്തത്.
വര്‍ക്കല സ്വദേശിയുടെ പരാതിയിലാണ് പൊലീസിന്റെ നടപടി. സുനില്‍ പരമേശ്വരനെ പൊലീസ് വര്‍ക്കല കോടതിയില്‍ ഹാജരാകും.
അനന്തഭദ്രം, രുദ്രസിംഹാസനം എന്നീ മലയാള സിനിമകളുടെ തിരക്കഥാകൃത്താണ്. നിരവധി മാന്ത്രിക നോവലുകളും കഥകളും രചിച്ചിട്ടുണ്ട്.
അതിനിടെ പരിപാടിക്കെത്താമെന്ന് പറഞ്ഞ് പണം തട്ടിയെന്ന കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. നോട്ടീസ് നല്‍കാതെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. 29 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പെരുമ്പാവൂര്‍ സ്വദേശി ഷിയാസിന്റെ പരാതിയെ തുടര്‍ന്നാണ് സണ്ണിക്കെതിരെ കേസ് എടുത്തത്. 2016 മുതല്‍ സണ്ണി ലിയോണ്‍ കൊച്ചിയില്‍ വിവിധ പരിപാടികളുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാം എന്ന് അവകാശപ്പെട്ട് 12 തവണയായി പണം തട്ടിയെന്നാണ് ഷിയാസിന്റെ പരാതി.
- TAGS:
- Police