Top

നായയെ കെട്ടിവലിച്ച യൂസഫിനെ അറസ്റ്റ് ചെയ്തു, ലൈസന്‍സ് റദ്ദാക്കിയേക്കും; ഗതാഗത വകുപ്പ് രംഗത്ത്

പറവൂരില്‍ കാറിന് പിന്നില്‍ കെട്ടിവലിച്ച സംഭവത്തില്‍ ചാലാക്ക സ്വദേശി യൂസഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത യൂസഫിനെ നാളെ കോടതിയില്‍ ഹാജരാക്കും. യൂസഫിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഗതാഗത വകുപ്പ് രംഗത്തെത്തി. യൂസഫിന്റെ ലൈസന്‍സ് റദ്ദാക്കണമെന്ന് പൊലീസിനോട് വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. യൂസഫിനെതിരെ ഐപിസി 428, 429 വകുപ്പുകൾ പ്രകാരവും മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമവും അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. നായയെ വളര്‍ത്താന്‍ കൊണ്ടുവന്നതാണെന്നും വീട്ടില്‍ അസൗകര്യമായതോടെ കളയാനാണ് ഈ കൃത്യം ചെയ്തതെന്നാണ് യൂസഫ് പൊലീസിനോട് പറഞ്ഞത്. പറവൂരില്‍ കാറിന് പിന്നില്‍ […]

11 Dec 2020 10:21 AM GMT

നായയെ കെട്ടിവലിച്ച യൂസഫിനെ അറസ്റ്റ് ചെയ്തു, ലൈസന്‍സ് റദ്ദാക്കിയേക്കും; ഗതാഗത വകുപ്പ് രംഗത്ത്
X

പറവൂരില്‍ കാറിന് പിന്നില്‍ കെട്ടിവലിച്ച സംഭവത്തില്‍ ചാലാക്ക സ്വദേശി യൂസഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത യൂസഫിനെ നാളെ കോടതിയില്‍ ഹാജരാക്കും.

യൂസഫിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഗതാഗത വകുപ്പ് രംഗത്തെത്തി. യൂസഫിന്റെ ലൈസന്‍സ് റദ്ദാക്കണമെന്ന് പൊലീസിനോട് വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. യൂസഫിനെതിരെ ഐപിസി 428, 429 വകുപ്പുകൾ പ്രകാരവും മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമവും അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.

നായയെ വളര്‍ത്താന്‍ കൊണ്ടുവന്നതാണെന്നും വീട്ടില്‍ അസൗകര്യമായതോടെ കളയാനാണ് ഈ കൃത്യം ചെയ്തതെന്നാണ് യൂസഫ് പൊലീസിനോട് പറഞ്ഞത്.

പറവൂരില്‍ കാറിന് പിന്നില്‍ കെട്ടിവലിച്ച് പരിക്ക് പറ്റിയ നായയെ മൃസംരക്ഷണ പ്രവര്‍ത്തകര്‍ കണ്ടെത്തി. മൂവാറ്റുപുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദയ അനിമല്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകരാണ് പരിക്കേറ്റ നായയെ കണ്ടെത്തിയത്.

റോഡിലൂടെ വലിച്ചിഴച്ചതിനാല്‍ നായയുടെ മുന്‍കാലില്‍ പരിക്ക് പറ്റിയിട്ടുണ്ട്. നിലവില്‍ പറവൂര്‍ മൃഗാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് നായയെ. വിദഗ്ധപരിശോധനയ്ക്കായി തൃപ്പൂണിത്തറയിലെ മൃഗാശുപത്രിയിലേക്ക് കൊണ്ടു പോവും.

കെട്ടിവലിച്ച നായയുടെ പിറകെ ഓടിയ നായയെയും കണ്ടെത്തിയിട്ടുണ്ട്. ഓടുന്ന കാറിന്റെ പിന്നില്‍ നായയെ കെട്ടിയിട്ട് വലിച്ചായിരുന്നു കൊടുംക്രൂരത. എറണാകുളം നെടുമ്പാശേരി ചാലാക്കയില്‍ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ഇതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്.

നായയുടെ കഴുത്തില്‍ കെട്ടിയ കയറാണ് ഓടുന്ന കാറുമായും ബന്ധിപ്പിച്ചതെന്ന് വീഡിയോയില്‍ വ്യക്തമാണ്. നല്ല വേഗത്തില്‍ പായുന്ന കാറിന് പിന്നില്‍ നായ തളര്‍ന്നു വീണിട്ടും കാര്‍ മുന്നോട്ടുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ഈ കാറിന്റെ പിന്നാലെ ബൈക്കിലെത്തിയ യുവാവാണ് ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. കാര്‍ നിര്‍ത്താന്‍ യുവാവ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ടാക്‌സി ഡ്രൈവര്‍ വാഹനം നിര്‍ത്തി. ആദ്യം ചെറുപ്പക്കാരനോട് കയര്‍ത്ത ഡ്രൈവര്‍, പിന്നീട് പട്ടിയെ അവിടെ ഉപേക്ഷിച്ച് പോവുകയായിരുന്നു.

Next Story