Top

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ അറസ്റ്റില്‍; പൊമ്പിളൈ ഒരുമൈ സമരനേതാവ് ഗോമതിയെ അറസ്റ്റ് ചെയ്ത് നീക്കി, സലീന പ്രക്കാനം ഇനി നിരാഹാര സമരം ആരംഭിക്കും

പാലക്കാട്: നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന പൊമ്പിളൈ ഒരുമൈ സമരനേതാവ് ഗോമതിയെ അറസ്റ്റ് ചെയ്ത് നീക്കി. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെയും അറസ്റ്റ് ചെയ്തു. വാളയാര്‍ കേസ് അട്ടിമറിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കഴിഞ്ഞ പതിനഞ്ച് ദിവസമായി സത്യാഗ്രഹ പന്തലിലാണ് അമ്മ. സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ഗോമതി നിരാഹാരം ആരംഭിച്ചത്. അഞ്ച് ദിവസമായി നിരാഹാരം ഇരിക്കുന്ന ഗോമതിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഗോമതിയെ അറസ്റ്റ് ചെയ്ത് നീക്കുന്നത് തടയാന്‍ ശ്രമിച്ചതിനാണ് പെണ്‍കുട്ടികളുടെ അമ്മയെ അറസ്റ്റ് ചെയ്തത്. […]

10 Feb 2021 7:08 AM GMT

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ അറസ്റ്റില്‍; പൊമ്പിളൈ ഒരുമൈ സമരനേതാവ് ഗോമതിയെ അറസ്റ്റ് ചെയ്ത് നീക്കി, സലീന പ്രക്കാനം ഇനി നിരാഹാര സമരം ആരംഭിക്കും
X

പാലക്കാട്: നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന പൊമ്പിളൈ ഒരുമൈ സമരനേതാവ് ഗോമതിയെ അറസ്റ്റ് ചെയ്ത് നീക്കി. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെയും അറസ്റ്റ് ചെയ്തു. വാളയാര്‍ കേസ് അട്ടിമറിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കഴിഞ്ഞ പതിനഞ്ച് ദിവസമായി സത്യാഗ്രഹ പന്തലിലാണ് അമ്മ.

സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ഗോമതി നിരാഹാരം ആരംഭിച്ചത്. അഞ്ച് ദിവസമായി നിരാഹാരം ഇരിക്കുന്ന ഗോമതിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.

ഗോമതിയെ അറസ്റ്റ് ചെയ്ത് നീക്കുന്നത് തടയാന്‍ ശ്രമിച്ചതിനാണ് പെണ്‍കുട്ടികളുടെ അമ്മയെ അറസ്റ്റ് ചെയ്തത്. ഗോമതിക്ക് പകരം ഡിഎച്ച്ആര്‍എം നേതാവ് സലീ പ്രക്കാനം ഇനി നിരാഹാരം അനുഷ്ഠിക്കും.

അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് നടപടിയെടുത്തില്ലെങ്കില്‍ തലമുണ്ഡനം ചെയ്യുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. ജില്ല ആശുപത്രിയിലേക്കാണ് ഗോമതിയെ മാറ്റിയത്.

Next Story