മാസ്ക്കില്ല, സാമൂഹിക അകലവും; കൂട്ടം കൂടി പോലീസ്; നിയമലംഘനത്തിന് നേതൃത്വം നല്‍കിയത് ഡിജിപി
കോവിഡ് പ്രതിരോധത്തിന് അടച്ചിടലും നിയന്ത്രണങ്ങളും നിയമ ലംഘനത്തിന് പിഴയീടാക്കിയും കേസെടുത്തും മുന്‍ നിരയില്‍ നിന്ന പോലീസ് തന്നെ നിയമലംഘകരായി. നേതൃത്വം നല്‍കിയത് സംസ്ഥാന പോലീസ് മേധാവിയും. കഴിഞ്ഞ ദിവസം നടന്ന ഗുരുവായൂര്‍ പോലീസ് സ്റ്റേഷന് ഉദ്ഘാടന ചടങ്ങിലാണ് പോലീസുകാര്‍ തന്നെ പരസ്യ നിയമ ലംഘകരായത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഓണ്‍ലൈനില്‍ പങ്കെടുത്ത ചടങ്ങില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയും പോലീസ് ഉദ്യോഗസ്ഥരുമാണ് നേരിട്ട് പങ്കെടുത്തത്. പൊതു പരിപാടികള്‍ക്ക് വിലക്കും, മരണ- വിവാഹ ചടങ്ങുകള്‍ക്ക് 20 പേര്‍ക്കും മാത്രം പങ്കെടുക്കാന്‍ അനുമതി […]
21 Jun 2021 1:57 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോവിഡ് പ്രതിരോധത്തിന് അടച്ചിടലും നിയന്ത്രണങ്ങളും നിയമ ലംഘനത്തിന് പിഴയീടാക്കിയും കേസെടുത്തും മുന്‍ നിരയില്‍ നിന്ന പോലീസ് തന്നെ നിയമലംഘകരായി. നേതൃത്വം നല്‍കിയത് സംസ്ഥാന പോലീസ് മേധാവിയും. കഴിഞ്ഞ ദിവസം നടന്ന ഗുരുവായൂര്‍ പോലീസ് സ്റ്റേഷന് ഉദ്ഘാടന ചടങ്ങിലാണ് പോലീസുകാര്‍ തന്നെ പരസ്യ നിയമ ലംഘകരായത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഓണ്‍ലൈനില്‍ പങ്കെടുത്ത ചടങ്ങില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയും പോലീസ് ഉദ്യോഗസ്ഥരുമാണ് നേരിട്ട് പങ്കെടുത്തത്. പൊതു പരിപാടികള്‍ക്ക് വിലക്കും, മരണ- വിവാഹ ചടങ്ങുകള്‍ക്ക് 20 പേര്‍ക്കും മാത്രം പങ്കെടുക്കാന്‍ അനുമതി ഉള്ളപ്പോഴാണ് പോലീസിന്റെ വന്‍ പട ഗുരുവായൂര്‍ സ്റ്റേഷന് ഉദ്ഘാടനത്തിന് എത്തിയത്.
ആദ്യം മാസ്ക് ധരിച്ചും സാനിറ്റൈസര്‍ വിതരണം ചെയ്തുമൊക്കെയായിരുന്നു തുടങ്ങിയതെങ്കിലും പിന്നെ പരിധി വിട്ടു. മാസ്ക് അഴിച്ചു മാറ്റി സാമൂഹ്യ അകലം പാലിക്കാതെ കൂടിയിരുന്നും നിന്നും ഫോട്ടോക്ക് വരെ പോസ് ചെയ്തു. ഗുരുവായൂര്‍ ദേവസ്വം പാട്ടത്തിന് നല്കിയ ഭൂമിയിലാണ് പുതിയ സ്റ്റേഷന് നിര്‍മിച്ചിരിക്കുന്നത്. സ്റ്റേഷന് നിര്‍മാണത്തിന് ശ്രമം നടത്തുകയും ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടിയും അനുവദിച്ച മുന്‍ എം.എല്‍.എ കെ.വി അബ്ദുള്‍ഖാദറിന് ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
കൊറോണയെ പ്രതിരോധിക്കാനും യോഗ ചെയ്താല്‍ മതി: കെ സുരേന്ദ്രന്
സ്ഥലത്തെ എം.പി ടി.എന്‍ പ്രതാപനെ ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. പിന്നാലെയാണ് പോലീസുകാരുടെ നിയമലംഘന ആരോപണവും ഉയരുന്നത്. ചടങ്ങിലേക്ക് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പോലീസുകാര്‍ തന്നെ എടുത്ത ചിത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം സാമൂഹ്യ അകലം പാലിക്കുന്നില്ലെന്ന് ആരോപിച്ച് ശക്തന് നഗറില്‍ വ്യാപാര സ്ഥാപനങ്ങള്‍ പോലീസ് അടപ്പിച്ചത് മേയര്‍ എത്തി തുറപ്പിച്ചിരുന്നു.
- TAGS:
- Covid 19
- DGP
- Kerala Police