കവി എസ് രമേശന്‍ നായര്‍ അന്തരിച്ചു

കവിയും ചലച്ചിത്ര ഗാനരചയ്താവുമായ എസ് രമേശന്‍ നായര്‍ അന്തരിച്ചു. 73 വയസ്സായിരുന്നു.കൊവിഡ് ബാധയെ തുടര്‍ന്ന് എറണാകുളം ലക്ഷമി ഹോസ്പ്പിറ്റലില്‍ ചികിത്സയിലായിരിന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വൈകിട്ടോടെയായിരുന്നു അന്ത്യം.

എളമക്കര പുന്നയ്ക്കല്‍ പുതുക്കലവട്ടത്ത് ആണ് അദ്ദേഹം തമസിച്ചിരുന്നത്. 1948 മേയ് 3ന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്തായിരുന്നു എസ് രമേശന്‍ നായരുടെ ജനനം. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ സബ് എഡിറ്ററായും ആകാശവാണിയില്‍ നിര്‍മ്മാതാവായും രമേശന്‍ നായര്‍ പ്രവര്‍ത്തിച്ചിരുന്നു.

1985ല്‍ പുറത്തിറങ്ങിയ പത്താമുദയം എന്ന ചലച്ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചുകൊണ്ടാണ് അദ്ദേഹം മലയാള ചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കുന്നത്. തപസ്യ കലാസാഹിത്യ വേദിയുടെ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തൃശ്ശൂര്‍ വിവേകോദയം സ്‌കൂള്‍ റിട്ട. അദ്ധ്യാപികയും എഴുത്തുകാരിയുമായ പി രമയാണ് ഭാര്യ. ഏക മകനായ മനു രമേശന്‍ സംഗീതസംവിധായകനാണ്.

Covid 19 updates

Latest News