
കവിയും സാഹിത്യകാരനുമായ നീലമ്പേരൂര്‍ മധുസൂദനന് നായര്‍ അന്തരിച്ചു. 84 വയസായിരുന്നു. വര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. പതിനഞ്ചോളം കവിതാസമാഹാരങ്ങളുള്‍പ്പെടെ മുപ്പതോളം കൃതികളുടെ കര്‍ത്താവാണ് ഇദ്ദേഹം.
ആലപ്പുഴ ജില്ലയിലെ കുട്ടനാട് സ്വദേശിയായ ഇദ്ദേഹത്തിന്റെ കൃതികള്‍ക്ക് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കണ്ണശ്ശ പുരസ്കാരം, സംസ്ഥാന ബാലസാഹിത്യ പുരസ്കാരം, കനകശ്രീ തുടങ്ങിയ അംഗീകാരങ്ങളും ഇദ്ദേഹം സ്വന്തമാക്കി.
മൗസലപര്‍വ്വം, അഴിമുഖത്തു മുഴങ്ങുന്നത്, സൂര്യനില്‍ നിന്നൊരാള്‍, ഇതിലേ വരിക, ഈറ്റിലം, ചിത, ഉറങ്ങുംമുന്‍പ്, അമരന്, ഫലിത ചിന്തകള്‍ തുടങ്ങയവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. കേരള സാഹിത്യ അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നു. എംഗല്‍സിന്റെ കവിതകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ഇദ്ദേഹം സ്നേഹപൂര്‍വ്വം മീര എന്ന സിനിമക്കായി ഗാനങ്ങളും രചിച്ചിട്ടുണ്ട്. വ്യവസായ വകുപ്പില്‍ റിസര്‍ച്ച് ഓഫീസറായിരുന്ന നീലംമ്പേരൂര്‍ മധുസൂദനന് നായര്‍ സെക്രട്ടറിയേറ്റ് വ്യവസായ വാണിജ്യവകുപ്പില്‍ നിന്നും ജോയിന്റ് ഡയറക്ടറായാണ് വിരമിക്കുന്നത്.