Top

‘മോദിയെ വിമര്‍ശിച്ചു, ഫെയിസ്ബുക്ക്‌ വിലക്കി; തുടരാന്‍ തന്നെയാണ് തീരുമാനമെന്ന് കവി സച്ചിദാനന്ദന്‍

നേരത്തെ മോദി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഷെയര്‍ സച്ചിദാനന്ദന്‍ പോസ്റ്റ് ചെയ്ത ചിത്രവും ഫെയിസ്ബുക്ക് നീക്കം ചെയ്തിരുന്നു. കമ്യൂണിറ്റി നിയമത്തിന്‍റെ ലംഘനമെന്നാണ് അറിയിപ്പ് ലഭിച്ചതെന്നും സച്ചിദാനന്ദന്‍ റിപ്പോര്‍ട്ട് ലൈവിനോട് പ്രതികരിച്ചു.

8 May 2021 9:33 AM GMT

‘മോദിയെ വിമര്‍ശിച്ചു, ഫെയിസ്ബുക്ക്‌ വിലക്കി; തുടരാന്‍ തന്നെയാണ് തീരുമാനമെന്ന് കവി സച്ചിദാനന്ദന്‍
X

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും വിമര്‍ശിച്ച പോസ്റ്റ് ഷെയര്‍ ചെയ്തതിന് പിന്നാലെ കവി കെ. സച്ചിദാനനന്ദനെ വിലക്കി ഫെയിസ്ബുക്ക്. 24 മണിക്കൂര്‍ നേരത്തെക്കാണ് വിലക്ക്. നേരത്തെ മോദി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഷെയര്‍ സച്ചിദാനന്ദന്‍ പോസ്റ്റ് ചെയ്ത ചിത്രവും ഫെയിസ്ബുക്ക് നീക്കം ചെയ്തിരുന്നു. കമ്യൂണിറ്റി നിയമത്തിന്‍റെ ലംഘനമെന്നാണ് അറിയിപ്പ് ലഭിച്ചതെന്നും സച്ചിദാനന്ദന്‍ റിപ്പോര്‍ട്ട് ലൈവിനോട് പ്രതികരിച്ചു.

”ഇന്നലെ രാത്രിയാണ് എനിക്ക് ഫേസ്ബുക്ക് വിലക്ക് വന്നത്. അമിത് ഷായെയും കേരളത്തിലെ ബി.ജെ.പിയുടെ പരാജയത്തെയും കറിച്ചുള്ള നര്‍മ്മം കലര്‍ന്ന ഒരു വീഡിയോയും മോഡിയെക്കുറിച്ച് ‘കണ്ടവരുണ്ടോ’ എന്ന ഒരു നര്‍മ്മരസത്തിലുള്ള പരസ്യവും -രണ്ടും എനിക്ക് വാട്‌സപ്പില്‍ അയച്ചു കിട്ടിയതാണ് പോസ്റ്റ് ചെയ്തപ്പോള്‍ ഫെയിസ്ബുക്ക് വിലക്കി.

നമ്മുടെയെല്ലാം പിറകെ നിരീക്ഷണ കണ്ണുകളുണ്ട്. ഫെയിസ്ബുക്ക് നേരത്തെയും എനിക്ക് സമാന മുന്നറിയിപ്പ് നല്‍കിയിരുന്നു. മോദി വിരുദ്ധ കുറിപ്പുകളും വീഡിയോകളും മിക്കവാറും അപ്രത്യക്ഷമാവുന്ന പതിവുണ്ട്. ഫെയിസ്ബുക്കുമായി കൃത്യമായ ധാരണയിലാണ് ബിജെപി പ്രവര്‍ത്തിക്കുന്നതെന്നാണ് ഞാന്‍ കരുതുന്നത്. വിലക്കില്‍ നിന്നും ഞാനതാണ് മനസിലാക്കുന്നത്. ഏപ്രില്‍ 21-ന് താക്കീത് കിട്ടിയിരുന്നു. അത് ഒരു ഫലിതം നിറഞ്ഞ കമന്റിനായിരുന്നു. താക്കീത് നേരിട്ട് ഫെയിസ്ബുക്കില്‍ നിന്നാണ് വന്നത്.

24 മണിക്കൂര്‍ ഞാന്‍ പോസ്റ്റ്‌ചെയ്യുന്നതും കമന്റ് ചെയ്യുന്നതും ലൈക് ചെയ്യുന്നതുമെല്ലാം 24 മണിക്കൂര്‍ നേരത്തെക്ക് വിലക്കിയിരിക്കുന്നുവെന്നും 30 ദിവസം ലൈവ് സേവം ഉപയോഗിക്കാന്‍ കഴിയില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു. . അവരുടെ കമ്യൂണിറ്റി നിയമങ്ങള്‍ ലംഘിച്ചു എന്നാണ് പരാതി. ഇന്ന് പാതിരാത്രിക്ക് വിലക്കു തീരും. ഇനി ഇടയ്ക്കിടയ്ക്ക് ഇതു പ്രതീക്ഷിക്കാമെന്നു തോന്നുന്നു.

ഇങ്ങിനെ വിമര്‍ശനങ്ങളെ അടിച്ചമര്‍ത്തുന്നതിനെതിരെ Lancet-Â വന്ന ഒരു ലേഖനം പോസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ‘You are trying to post something other people on Facebook have found abusive’ എന്ന സന്ദേശം ഇപ്പോള്‍ ഫെയിസ്ബുക്കില്‍ നിന്നു കിട്ടി. ഇതിനര്‍ത്ഥം ഒരു നിരീക്ഷക സംഘം എന്നെപ്പോലുള്ളവര്‍ക്ക് വേണ്ടിയുണ്ട് എന്നുള്ളതാണ്”

കെ സച്ചിദാനന്ദന്‍
Next Story