Top

കവി ഏഴാച്ചേരി രാമചന്ദ്രന് വയലാര്‍ പുരസ്‌കാരം

ഒരുവെര്‍ജീനിയന്‍ വെയില്‍ക്കാലംഎന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം.

10 Oct 2020 1:14 AM GMT

കവി ഏഴാച്ചേരി രാമചന്ദ്രന് വയലാര്‍ പുരസ്‌കാരം
X

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. കവി ഏഴാച്ചേരി രാമചന്ദ്രന്‍ പുരസ്‌കാരത്തിന് അര്‍ഹനായി. ഒരുവെര്‍ജീനിയന്‍ വെയില്‍ക്കാലം എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും കാനായി ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. നാല്‍പ്പത്തി നാലാമത് വയലാര്‍ പുരസ്‌ക്കാരമാണ് പ്രഖ്യാപിച്ചത്.

വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഡോ കെപി മോഹനന്‍, ഡോ എന്‍ മുകുന്ദന്‍, പ്രൊഫസര്‍ അമ്പലപ്പുഴ ഗോപകുമാര്‍ എന്നിവരായിരുന്നു അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി അംഗങ്ങള്‍.

കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്ക് ഏഴാച്ചേരി സ്വദേശിയാണ് ഏഴാച്ചേരി രാമചന്ദ്രന്‍. ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ പത്രാധിപരായിരുന്നു. ആര്‍ദ്രസമുദ്രം, ബന്ധുരാംഗീപുരം, കേദാരഗൗരി, കാവടിച്ചിന്ത്, നീലി, കയ്യൂര്‍, ഗന്ധമാദനം, എന്നിലൂടെ മുതലായവയാണ് പ്രശസ്ത കവിതകള്‍. മൂന്ന് തവണ അദ്ദേഹം സംസ്ഥാന അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. ചന്ദന മണീവാതില്പാതിചാരി എന്നുതുടങ്ങുന്ന ഗാനമുള്‍പ്പെടെ മുപ്പതിലധികം ചലച്ചിത്രഗാനങ്ങള്‍ രചിച്ചു.

Next Story