ചര്‍മ്മത്തില്‍ തൊടാതെയുള്ള സ്പര്‍ശനം പീഡനമാകില്ലെന്ന വിവാദവിധി: വിവാദജഡ്ജിയെ ഉടന്‍ സ്ഥിരപ്പെടിത്തില്ല
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ, ജസ്റ്റിസ് എന്‍വി രമണ, ആര് എഫ് നരിമാന് എന്നിവരടങ്ങിയ മൂന്നംഗ കൊളീജിയമാണ് ജസ്റ്റിസ് പുഷ്പ ഗണേദിവാലയെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം പിന്‍വലിച്ചത്.

തുടര്‍ച്ചയായി വിവാദപരാമര്‍ശങ്ങളും വിധികളും പുറപ്പെടുവിക്കുന്ന ബോംബെ ഹൈക്കോടതി അഡീഷണല്‍ ജഡ്ജി പുഷ്പ ഗണേദിവാലയ്ക്കെതിരെ സുപ്രധാനനീക്കവുമായി സുപ്രിംകോടതി കൊളീജിയം. ജസ്റ്റിസ് പുഷ്പയെ സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശ കൊളീജിയം പിന്‍വലിച്ചതായി ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്തിടെ ഏറെ വിവാദ പോക്സോ കേസ് വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി. രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ ജസ്റ്റിസ് പുഷ്പയെ സ്ഥിരപ്പെടുത്താന്‍ ശുപാര്‍ശയുണ്ടായിരുന്നു. ചര്‍മ്മത്തില്‍ തൊടാതെ ഒരു കുട്ടിയുടെ ദേഹത്ത് മോശം രീതിയില്‍ സ്പര്‍ശിച്ചാല്‍ അത് പോക്സോ കേസിന്റെ പരിധിയില്‍ വരില്ലെന്ന് ജസ്റ്റിസ് പുഷ്പ വിധി പ്രസ്താവിച്ചത് വ്യാപക ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ആരോപണം നേരിടുന്ന വ്യക്തിക്കെതിരെ പോക്സോ ചുമത്താനാകില്ലെന്ന ബോംബൈ ഹൈക്കോടതി വിധിയക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ ഉടന്‍ സുപ്രിംകോടതിയെ സമീപിക്കും.
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ, ജസ്റ്റിസ് എന്‍വി രമണ, ആര് എഫ് നരിമാന് എന്നിവരടങ്ങിയ മൂന്നംഗ കൊളീജിയമാണ് ജസ്റ്റിസ് പുഷ്പ ഗണേദിവാലയെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം പിന്‍വലിച്ചത്. മഹാരാഷ്ട്രയില്‍ നിന്നുമുള്ള സുപ്രിംകോടതി ജഡ്ജിമാരായ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും എഎം ഖാന്‍വില്‍ക്കറും മൂന്നംഗ കൊളീജിയത്തിനുമുന്നില് ജസ്റ്റിസ് പുഷ്പയെ സ്ഥിരപ്പെടുത്തുന്നതിലുള്ള എതിര്പ്പറിയിച്ചതിനെത്തുടര്ന്നാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ മാത്രം മൂന്ന് വ്യത്യസ്ത ലൈംഗികാതിക്രമ കേസുകളിലാണ് ജസ്റ്റിസ് പുഷ്പ പോക്സോ ചുമത്താനാകില്ലെന്ന് വിധി പറഞ്ഞത്. ഇആയടുത്തകാലത്തായി ജസ്റ്റിസ് പുഷ്പയുടെ ഭൂരിഭാഗം വിധികളും വിവാദമായിരുന്നു. വസ്ത്രത്തിന് പുറത്തുള്ള സ്പര്‍ശനം ലൈംഗീക അതിക്രമമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിയെ വിട്ടയക്കാനുള്ള ജസ്റ്റിസ് പുഷ്പ ഗണേദിവാലയുടെ വിധി സുപ്രിംകോടതി സ്റ്റേ ചെയ്തിരുന്നു.
വസ്ത്രത്തിന് പുറത്തുള്ള സ്പര്‍ശനം ലൈംഗിക അതിക്രമത്തിന്റെ ഗണത്തില്‍ പെടുത്താനാകില്ല. ചെറിയ രീതിയിലുള്ള കടന്നാക്രമണവും ലൈംഗീക അതിക്രമമല്ല. 12 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗീകമായി അക്രമിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ പ്രതിയുടെ വാദത്തിലായിരുന്നു ഹൈക്കോടതിയുടെ വിവാദ വിധി.
‘വസ്ത്രത്തിനുമേല്‍ പെണ്‍കുട്ടിയുടെ ശരീര ഭാഗത്തില്‍ സ്പര്‍ശിക്കുന്നത് ലൈംഗീക അതിക്രമമല്ല. വസ്ത്രം മാറ്റുകയോ, വസ്ത്രത്തിനുള്ളിലൂടെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ മാത്രമാണ് ലൈംഗീക അതിക്രമമായി കണക്കാക്കാന്‍ കഴിയു’, എന്നായിരുന്നു ജസ്റ്റിസ് പുഷ്പ ഗണേദിവാലയുടെ വിധി.
- TAGS:
- Bombay High Court
- POCSO