Top

പരാതിയുമായി ചെന്ന പെണ്‍കുട്ടിയോട് മോശം പെരുമാറ്റം; കണ്ണൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ ചെയര്‍മാനെതിരെ പോക്‌സോ കേസ്

പീഡനപരാതിയുമായി ബന്ധപ്പെട്ട് പതിനേഴുകാരിയെ വിളിച്ചുവരുത്തി ചെയര്‍മാന്‍ മോശമായി പെരുമാറുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി.


5 Dec 2020 1:39 AM GMT

പരാതിയുമായി ചെന്ന പെണ്‍കുട്ടിയോട് മോശം പെരുമാറ്റം; കണ്ണൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ ചെയര്‍മാനെതിരെ പോക്‌സോ കേസ്
X

കണ്ണൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ ചെയര്‍മാന്‍ ഇ ഡി ജോസഫിനെതിരെ പോക്‌സോ കേസ്. പരാതിപറയാനെത്തിയ പതിനേഴുകാരിയായ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്നാണ് കേസ്.


ഒക്ടോബര്‍ 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീഡനപരാതിയുമായി ബന്ധപ്പെട്ട് പതിനേഴുകാരിയെ വിളിച്ചുവരുത്തി ചെയര്‍മാന്‍ മോശമായി പെരുമാറുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി.

ഇയാള്‍ക്കെതിരെ പെണ്‍കുട്ടി മജിസ്‌ട്രേറ്റിനുമുന്നില്‍ രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ തലശ്ശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Next Story