Top

2020ല്‍ ഏറ്റവുമധികം റീട്വീറ്റ് ചെയ്ത രാഷ്ട്രീയ പോസ്റ്റ് മോദിയുടെ വിളക്കുതെളിയിക്കല്‍; ‘ 9 പിഎം 9 മിനിറ്റ്’ആഹ്വാനത്തിന് 1,18,000 റിട്വീറ്റുകള്‍

മഹാമാരിക്കാലത്ത് എല്ലാവരും പ്രതീക്ഷയേകാന്‍ എന്ന ആശംസയോടെ പ്രധാനമന്ത്രി അദ്ദേഹം വിളക്കുതെളിയിക്കുന്ന ഒരു ചിത്രവും പങ്കുവെച്ചിരുന്നു.

8 Dec 2020 10:52 AM GMT

2020ല്‍ ഏറ്റവുമധികം റീട്വീറ്റ് ചെയ്ത രാഷ്ട്രീയ പോസ്റ്റ് മോദിയുടെ വിളക്കുതെളിയിക്കല്‍; ‘ 9 പിഎം 9 മിനിറ്റ്’ആഹ്വാനത്തിന് 1,18,000 റിട്വീറ്റുകള്‍
X

കൊവിഡ് പ്രതിരോധ സന്ദേശമുയര്‍ത്തി എല്ലാവരും വൈദ്യുതിലൈറ്റണച്ച് വിളക്കുകള്‍ തെളിയിക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പോസ്റ്റുചെയ്ത ട്വീറ്റാണ് ഈ വര്‍ഷം ഏറ്റവുമധികം റീട്വീറ്റ് ചെയ്യപ്പെട്ടതെന്ന് ട്വിറ്റര്‍ ഇന്ത്യ. ഏപ്രില്‍ മൂന്നിന് 9 മണിയ്ക്ക് എല്ലാവരും ലൈറ്റണച്ച് 9 മിനിറ്റ്് വിളക്കുകള്‍ തെളിയിക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന പ്രധാനമന്ത്രിയുടെ ട്വീറ്റ് 1,18,000 തവണയാണ് റിട്വീറ്റ് ചെയ്യപ്പെട്ടത്. ട്വീറ്റിന് 5,13,000 ലൈക്കുകളും ലഭിച്ചു. ഇന്ത്യന്‍ രാഷ്ട്രീയം എന്ന വിഭാഗത്തിലാണ് ഈ ട്വീറ്റിന് റെക്കോര്‍ഡ് റീച്ച് വഭിച്ചതെന്ന് ട്വിറ്റര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി.

മഹാമാരിക്കാലത്ത് എല്ലാവരും പ്രതീക്ഷയേകാന്‍ എന്ന ആശംസയോടെ പ്രധാനമന്ത്രി അദ്ദേഹം വിളക്കുതെളിയിക്കുന്ന ഒരു ചിത്രവും പങ്കുവെച്ചിരുന്നു. ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് ഇന്ത്യക്കാരില്‍ ന്നിനുണ്ടായതെന്ന് ട്വിറ്റര്‍ ഇന്ത്യ വിലയിരുത്തുന്നു.ഭൂരിഭാഗം ഇന്ത്യക്കാരും ട്വീറ്റ് ഏറ്റെടുക്കുകയും വൈദ്യുതലൈറ്റുകള്‍ ഓഫ് ചെയ്ത് വിളക്കുകളും ദീപങ്ങളും തെളിയിക്കുകയും ചെയ്തിരുന്നു.

വിരാട് കോലിക്കും അനുഷ്‌ക ശര്‍മ്മയ്ക്കും കുഞ്ഞ് പിറക്കാന്‍ പോകുന്നു എന്ന വാര്‍ത്തയ്ക്കാണ് 2020ല്‍ ട്വിറ്ററില്‍ ഏറ്റവുമധികം ലൈക്ക് ലഭിച്ചത്. ആഗസ്റ്റിലാണ് വിരാട്ടും അനുഷ്‌കയും ആരധകരോട് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിക്കുന്നത്. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളറിയിച്ചത്. വിരാട്ട് കോലിയുടെയും അനുഷ്‌കയുടെയും ചിത്രം പങ്കുവെച്ച് ‘അങ്ങനെ ഞങ്ങള്‍ മൂന്ന് പേരായി, 2021 ജനുവരിയില്‍ വരും’ എന്ന കാപ്ക്ഷനോടെയാണ് ഇരുവരും ട്വിറ്ററില്‍ ട്വീറ്റ് ചെയ്തത്.

Next Story