Top

‘ഇടിയുന്ന സാമ്പത്തിക വളര്‍ച്ച, ഉയരുന്ന തൊഴിലില്ലായ്മ’; മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍

രാജ്യത്തിന്റെ സാമ്പത്തിക തളര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ചയില്‍ ഉണ്ടാകുന്ന ഇടിവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയും ഉയര്‍ത്തിക്കൊണ്ടായിരുന്നു രാഹുലിന്റെ രംഗത്തെത്തിയത്. ‘കുറഞ്ഞ ജിഡിപി, ഉയര്‍ന്ന തൊഴിലില്ലായ്മ. ഇതാണ് പ്രധാനമന്ത്രിയുടെ പരാജയങ്ങളുടെ പട്ടിക’, രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ട്വീറ്റിനൊപ്പം അത്‌ സാധുകരിക്കുന്ന ഒരു ഗ്രാഫും അദ്ദേഹം പങ്കുവെച്ചിരുന്നു. ജിഡിപി വിശദാംശങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു രാഹുലിന്റെ പ്രതികരണം. 2020- 21 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയുടെ ഏറ്റവും മോശം പ്രകടനമാണ് ഉണ്ടായത്. കഴിഞ്ഞ […]

1 Jun 2021 4:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ഇടിയുന്ന സാമ്പത്തിക വളര്‍ച്ച, ഉയരുന്ന തൊഴിലില്ലായ്മ’; മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍
X

രാജ്യത്തിന്റെ സാമ്പത്തിക തളര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ചയില്‍ ഉണ്ടാകുന്ന ഇടിവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയും ഉയര്‍ത്തിക്കൊണ്ടായിരുന്നു രാഹുലിന്റെ രംഗത്തെത്തിയത്.

‘കുറഞ്ഞ ജിഡിപി, ഉയര്‍ന്ന തൊഴിലില്ലായ്മ. ഇതാണ് പ്രധാനമന്ത്രിയുടെ പരാജയങ്ങളുടെ പട്ടിക’, രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ട്വീറ്റിനൊപ്പം അത്‌ സാധുകരിക്കുന്ന ഒരു ഗ്രാഫും അദ്ദേഹം പങ്കുവെച്ചിരുന്നു. ജിഡിപി വിശദാംശങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു രാഹുലിന്റെ പ്രതികരണം.

2020- 21 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയുടെ ഏറ്റവും മോശം പ്രകടനമാണ് ഉണ്ടായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നിന്ന് 7.3 ശതമാനം നെഗറ്റീവ് വളര്‍ച്ചയാണ് ജിഡിപിയിലുണ്ടായത്. നിര്‍മാണ, സാമ്പത്തിക, റിയല്‍ എസ്റ്റേറ്റ്, പ്രൊഫഷണല്‍ സേവന മേഖലകളിലെല്ലാം നെഗറ്റീവ് വളര്‍ച്ചയാണ് ഉണ്ടായതെന്നും നാഷണല്‍ സ്റ്റാറ്റിക്കല്‍ ഓഫീസ് തിങ്കളാഴ്ച പുറത്തുവിട്ട അന്തിമ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ജിഡിപി ഡാറ്റ പുറത്തുവന്നതിന് പിന്നാലെ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ‘കഴിവില്ലാത്ത മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ദിവസം മുതല്‍ ഇന്ത്യയുടെ സാമ്പത്തിക നാശം ആരംഭിച്ചു. മഹാമാരിക്ക് മുമ്പേ തന്നെ അതിവേഗം മാന്ദ്യം ആരംഭിച്ചു, ഇപ്പോള്‍ ഇന്ത്യയുടെ ജിഡിപി 40 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്കാണ് എത്തിയിരിക്കുന്നത്’, എന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം.

ALSO READ: ലക്ഷദ്വീപില്‍ നിന്ന് രോഗികളെ കൊച്ചിയിലെത്തിക്കുന്നതില്‍ മാര്‍ഗ രേഖ വേണം; പത്തു ദിവസം അനുവദിച്ച് ഹൈക്കോടതി

Next Story