തോല്‍വി; സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പിഎം വേലായുധനും
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിന്നാലെ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാവ് പിഎം വേലായുധനും. തെരഞ്ഞെടുപ്പിനെ നേരിടുന്നതില്‍ സംസ്ഥാന നേതൃത്വത്തിന് പിഴവ സംഭവിച്ചു. എല്‍ഡിഎഫും യുഡിഎഫും ജീര്‍ണ്ണിച്ച അവസ്ഥയിലും ബിജെപിയ്ക്ക് നേട്ടമുണ്ടാക്കാനായില്ല. ഈ തെരഞ്ഞെടുപ്പ് ബിജെപിയ്ക്ക് സുവര്‍ണാവസരമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഇക്കാര്യം പാര്‍ട്ടി പരിശോധിക്കണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ അനുഭവസമ്പത്തുള്ളവരെ ചേര്‍ത്ത് നിര്‍ത്തിയില്ലെന്നും പിഎം വേലായുധന് പറഞ്ഞു. നേരത്തെ ഒ. രാജഗോപാല്‍ എംഎല്‍എയും ബിജെപി നേതൃത്വത്തിനെതിരെ രംഗത്തു വന്നിരുന്നു. അനുകൂല സാഹചര്യമുണ്ടായിട്ടും അത് മുതലാക്കാന്‍ […]

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിന്നാലെ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാവ് പിഎം വേലായുധനും. തെരഞ്ഞെടുപ്പിനെ നേരിടുന്നതില്‍ സംസ്ഥാന നേതൃത്വത്തിന് പിഴവ സംഭവിച്ചു. എല്‍ഡിഎഫും യുഡിഎഫും ജീര്‍ണ്ണിച്ച അവസ്ഥയിലും ബിജെപിയ്ക്ക് നേട്ടമുണ്ടാക്കാനായില്ല. ഈ തെരഞ്ഞെടുപ്പ് ബിജെപിയ്ക്ക് സുവര്‍ണാവസരമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഇക്കാര്യം പാര്‍ട്ടി പരിശോധിക്കണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ അനുഭവസമ്പത്തുള്ളവരെ ചേര്‍ത്ത് നിര്‍ത്തിയില്ലെന്നും പിഎം വേലായുധന് പറഞ്ഞു.
നേരത്തെ ഒ. രാജഗോപാല്‍ എംഎല്‍എയും ബിജെപി നേതൃത്വത്തിനെതിരെ രംഗത്തു വന്നിരുന്നു. അനുകൂല സാഹചര്യമുണ്ടായിട്ടും അത് മുതലാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നായിരുന്നു രാജഗോപാല്‍ പറഞ്ഞത്. സംഘടനയ്ക്കുള്ളില്‍ നിന്ന് പരാതികള്‍ പരിഹരിച്ചില്ല. ശോഭാ സുരേന്ദ്രന്റെ പരാതി ബിജെപി നേതൃത്വം പരിഹരിക്കേണ്ടതായിരുന്നു. എല്ലാവരും സ്വര്‍ണക്കടത്തിനും സ്വപ്നയ്ക്കും പിന്നാലെ പോയപ്പോള്‍ പിണറായി സര്‍ക്കാര്‍ വികസനത്തിന് പിറകേ പോയെന്നും ജനങ്ങള്‍ക്കാവശ്യം വികസനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. നേതൃത്വത്തിന്റെ ഭാഗത്ത് പോരായ്മകള്‍ ഉണ്ടായിട്ടുണ്ടെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രശ്നങ്ങളുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വന്‍ കുതിപ്പ് അവകാശപ്പെട്ടാണ് ബിജെപി ഇത്തവണ തെരഞ്ഞെടുപ്പ് വേദിയിലേക്ക് ഇറങ്ങിയത്. എന്നാല്‍ നേട്ടമുണ്ടാക്കാനായില്ല. മാത്രമല്ല, മുതിര്‍ന്ന നേതാക്കളില്‍ പലരും പരാജയപ്പെടുകയും ചെയ്തു. സംസ്ഥാന വക്താവും തൃശൂര്‍ കോര്‍പറേഷനിലെ മേയര്‍ സ്ഥാനാര്‍ഥിയുമായ ബി ഗോപാലകൃഷ്ണന് സിറ്റിംഗ് സീറ്റിലാണ് പരാജയപ്പെട്ടത്. തിരുവനന്തപുരം വെങ്ങാനൂര്‍ ഡിവിഷനില്‍നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച സംസ്ഥാന സെക്രട്ടറി എസ് സുരേഷും പരാജയപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ സഹോദരന് കെ ഭാസ്കരനും പരാജയപ്പെട്ടു. കേന്ദ്രമന്ത്രി വി മുരളീധരന് വോട്ട് ചെയ്ത ഉള്ളൂരില്‍ ഇടതുമുന്നണി വിജയിക്കുകയും ചെയ്തു.
തിരുവനന്തപുരം കോര്‍പറേഷനില്‍ 60 സീറ്റ് നേടുമെന്നായിരുന്നു ബിജെപി സംസ്ഥാന നേതാക്കളുടെയും അനുഭാവികളായ സിനിമാക്കാരുടെയും അവകാശവാദം. എന്നാല്‍, സിറ്റിംഗ്് സീറ്റുകള്‍ പലതും നഷ്ടപ്പെടുന്ന കാഴ്ചയാണ് കേരളം കണ്ടത്. യുഡിഎഫ് തകര്‍ന്നടിഞ്ഞ സ്ഥലങ്ങളിലാണ് ബിജെപി പിന്നെയും പിടിച്ചുനിന്നത്.
- TAGS:
- BJP
- K Surendran
- PM Velayudhan