Top

‘പുല്‍വാമ ആക്രമണത്തിന്റെ മറവില്‍ അവര്‍ സ്വാര്‍ത്ഥലാഭം തേടുകയായിരുന്നു’പ്രതിപക്ഷത്തെ വിമര്‍ശിച്ച് നരേന്ദ്ര മോദി

ആക്രമണം നടന്നപ്പോള്‍ സ്വാര്‍ത്ഥതയുടെയും അഹന്തയുടെയും രാഷ്ട്രീയമാണ് കൂടുതല്‍ വ്യക്തമായതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

31 Oct 2020 3:28 AM GMT

‘പുല്‍വാമ ആക്രമണത്തിന്റെ മറവില്‍ അവര്‍ സ്വാര്‍ത്ഥലാഭം തേടുകയായിരുന്നു’പ്രതിപക്ഷത്തെ വിമര്‍ശിച്ച് നരേന്ദ്ര മോദി
X

പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ വര്‍ഷം നടന്ന പുല്‍വാമ ആക്രമണത്തിന് എതിരായ നിലപാട് സ്വീകരിച്ചതിനാണ് പ്രധാനമന്ത്രിയുടെ വിമര്‍ശനം. ഈ ആഴ്ച്ചയില്‍ പാകിസ്ഥാന്‍ മന്ത്രി അവരുടെ പാര്‍ലമെന്റില്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ പ്രതിപക്ഷത്തിന്റെ യഥാര്‍ത്ഥ മുഖം തുറന്നുകാട്ടി എന്നാണ് പ്രധാനമന്ത്രി തുറന്നടിച്ചത്. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മവാര്‍ഷികത്തില്‍ ഗുജറാത്തില്‍ സബര്‍മതി നദീതീരത്ത് സീപ്ലെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി.

‘ഇന്ന് ഉദ്യോഗസ്ഥരുടെ പരേഡ് കാണുമ്പോള്‍ എന്റെ മനസ്സില്‍ ഉയര്‍ന്നുവന്ന ചിത്രം പുല്‍വാമ ആക്രമണത്തിന്റേത് ആയിരുന്നു. മക്കളുടെ മരണത്തില്‍ വിലപിക്കുമ്പോള്‍ ചില ആളുകള്‍ ഒരു ആ ദുഃഖത്തില്‍ പങ്ക് ചേര്‍ന്നില്ല എന്നത് രാജ്യത്തിന് ഒരിക്കലും മറക്കാനാവില്ല. പുല്‍വാമ ആക്രമണത്തിന്റെ മറവില്‍ അവര്‍ സ്വാര്‍ത്ഥലാഭം തേടുകയായിരുന്നു’,മോദി പറഞ്ഞു.

അക്കാലത്ത് എന്ത് തരത്തിലുള്ള അഭിപ്രായങ്ങളാണ് ഉയര്‍ന്നതെന്ന് രാജ്യത്തിന് ഒരിക്കലും മറക്കാനാവില്ലെന്നും ആക്രമണം നടന്നപ്പോള്‍ സ്വാര്‍ത്ഥതയുടെയും അഹന്തയുടെയും രാഷ്ട്രീയമാണ് കൂടുതല്‍ വ്യക്തമായതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘കഴിഞ്ഞ ദിവസങ്ങളില്‍ അയല്‍രാജ്യത്ത് നിന്ന് പുറത്തുവന്നിട്ടുള്ള വാര്‍ത്തകള്‍, അവര്‍ പാര്‍ലമെന്റില്‍ ആക്രമണത്തെ അനുകൂലിച്ച രീതി, ഇവയെല്ലാം ആക്രമണത്തെ നിഷേധിക്കുന്നവരുടെ യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തിയിട്ടുണ്ട്. പുല്‍വാമ ആക്രമണത്തിന് ശേഷമുള്ള രാഷ്ട്രീയം അതിന്റെ വലിയ ഉദാഹരണമാണ്,’അദ്ദേഹം പറഞ്ഞു. എനിക്കത്തരക്കാരോട് ഒരു അപേക്ഷയാണുള്ളത്. രാജ്യത്തിന്റെ സുരക്ഷയ്ക്കായി, ദയവായി അത്തരം രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ നടത്തരുത്, അതെല്ലാം ഒഴിവാക്കുക. സ്വാര്‍ത്ഥതക്ക് വേണ്ടി അറിഞ്ഞോ അറിയാതെയോ ദേശവിരുദ്ധ ശക്തികളുടെ കൈകകളായി മാറരുത് ‘, മോദി പറഞ്ഞു.

Next Story