Top

വിട്ടുവീഴ്ചയില്ലെന്ന് മോദി; ഇന്ന് പ്രഖ്യാപിച്ച 18000 കോടി സമരത്തിന് ഉപയോഗിക്കുമെന്ന് കര്‍ഷകര്‍

കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗും അമിത് ഷായും വ്യക്തമാക്കി.

25 Dec 2020 2:44 AM GMT

വിട്ടുവീഴ്ചയില്ലെന്ന് മോദി; ഇന്ന് പ്രഖ്യാപിച്ച 18000 കോടി സമരത്തിന് ഉപയോഗിക്കുമെന്ന് കര്‍ഷകര്‍
X

വിവാദ കാര്‍ഷിക നിയമങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാര്‍ഷിക നിയമങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാട് ആവര്‍ത്തിച്ച പ്രധാനമന്ത്രി കാര്‍ഷിക നിയമങ്ങളെ എതിര്‍ക്കുന്നതുവഴി ചില പാര്‍ട്ടികള്‍ തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനാണ ശ്രമിക്കുന്നതെന്നും കര്‍ഷകരുടെ പേരില്‍ തങ്ങളുടെ രാഷ്ട്രീയ തത്വങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്ന തിരക്കിലാണെന്നും ആരോപിച്ചു. ആറ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒമ്പത് കോടി കര്‍ഷകരുമായുള്ള വീഡിയോ സംവാദത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

ബംഗാളിലെ കര്‍ഷകര്‍ എന്തുകൊണ്ട് കൃഷി ചെയ്യുന്നില്ലെന്നും ഇക്കാര്യത്തില്‍ ബംഗാള്‍ സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തില്‍ എന്തുകൊണ്ട് എപിഎംസി ഇല്ലെന്നും പ്രധാനമന്ത്രി ചോദ്യം ഉന്നയിച്ചു. അതേസമയം കിസാന്‍ സമ്മാന്‍ നിധിയുടെ രണ്ടാം ഘടു ഒമ്പത് കോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചതായി സംവാദത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

18000 കോടി കര്‍ഷകരുടെ അക്കൗണ്ടുകളിലിട്ടു എന്നാണ് പ്രഖ്യാപനം. എന്നാല്‍ ഈ പണം സമരത്തിനായി ഉപയോഗിക്കുമെന്ന് കര്‍ഷകര്‍ പ്രതികരിച്ചു. ഒരു മാസമായി തുടരുന്ന സമരത്തില്‍ നിന്ന് ഇനിയും പിന്മാറില്ലെന്നാണ് കര്‍ഷകരുടെ നിലപാട്.

അതേസമയം സംവാദത്തില്‍ പങ്കെടുത്ത കേന്ദ്രമന്ത്രിമാരും സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ചു. കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗും അമിത് ഷായും വ്യക്തമാക്കി. എന്നാല്‍ കര്‍ഷകരും ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും ചര്‍ച്ചയിലൂടെ എല്ലാ പ്രശ്‌നവും പരിഹരിക്കമെന്നുമാണ് രാജ്‌നാഥ് സിംഗിന്റെ പ്രതികരണം. പ്രതിപക്ഷം കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന പ്രധാനമന്ത്രിയുടെ ആരോപണം ആവര്‍ത്തിച്ച അമിത് ഷാ താങ്ങുവില നിര്‍ത്തില്ലെന്നും സംവാദത്തില്‍ പറഞ്ഞു.

Next Story