Top

അയോധ്യഭൂമി വിവാദത്തില്‍ പ്രധാനമന്ത്രി ഇടപെടുന്നു; ക്ഷേത്രട്രസ്റ്റുമായി ഉടന്‍ ചര്‍ച്ച നടത്തും

രാമജന്മഭൂമി നിര്‍മ്മാണത്തിന്റെ ഉദ്ദേശം വിലയ രീതിയില്‍ ചോദ്യം ചെയ്യപ്പെടുന്ന പശ്ചാത്തലത്തില്‍ മുഖം രക്ഷിക്കുന്നതിനായി ഭൂമി ഇടപാടുകള്‍ക്ക് വിദഗ്ധ സമിതിയെ രൂപീകരിക്കുക എന്ന നിര്‍ദ്ദേശവും കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലിരിക്കുകയാണ്.

21 Jun 2021 2:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അയോധ്യഭൂമി വിവാദത്തില്‍ പ്രധാനമന്ത്രി ഇടപെടുന്നു; ക്ഷേത്രട്രസ്റ്റുമായി ഉടന്‍ ചര്‍ച്ച നടത്തും
X

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള ഭൂമിയെച്ചൊല്ലി നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ ഇടപെടാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രത്തിനായുള്ള പണമിടപാടുകളെക്കുറിച്ച് സുപ്രിംകോടതി ഇടപെട്ട് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായി ആവശ്യമുന്നയിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഇടപെടല്‍. ഇതിന്റെ ഭാഗമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളുമായും പ്രധാനമന്ത്രി ഉടന്‍ കൂടിക്കാഴ്ച നടത്തും. ഈ ആഴ്ച തന്നെ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 47 ലക്ഷം രൂപയുടെ രണ്ട് പ്ലോട്ട് ഭൂമി മൂന്നര കോടി രൂപയ്ക്കാണ് വാങ്ങിയത് എന്നതാണ് പുതിയ വിവാദം. ഇതിന്റെ പേരില്‍ രാമജന്മഭൂമി നിര്‍മ്മാണത്തിന്റെ ഉദ്ദേശം വിലയ രീതിയില്‍ ചോദ്യം ചെയ്യപ്പെടുന്ന പശ്ചാത്തലത്തില്‍ മുഖം രക്ഷിക്കുന്നതിനായി ഭൂമി ഇടപാടുകള്‍ക്ക് വിദഗ്ധ സമിതിയെ രൂപീകരിക്കുക എന്ന നിര്‍ദ്ദേശവും കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലിരിക്കുകയാണ്.

അതിനിടെ അയോധ്യ ഭൂമി തട്ടിപ്പ് കേസ് പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകനെതിരെ യുപി പൊലീസ് കേസെടുത്ത നടപടിയും വിവാദമാകുകയാണ്. വിശ്വഹിന്ദു പരിഷത്ത് നേതാവും ഭൂമി തട്ടിപ്പ് കേസില്‍ ആരോപണവിധേയനുമായ രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചാമ്പത് റായിയുടെ സഹോദരന്‍ നല്കിയ പരാതിയിലാണ് മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തത്. ബിന്‍ജോര്‍ പോലീസാണ് മാധ്യമപ്രവര്‍ത്തകന്‍ വിനീത് നാരായിനും മറ്റു രണ്ടുപേര്‍ക്കുമെതിരെ കേസെടുത്തത്. 18 ഓളം കുറ്റങ്ങളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയത്.

ബിന്‍ജോര്‍ പോലീസ് അയോധ്യ ഭൂമി തട്ടിപ്പ് കേസില്‍ ചാമ്പത് റായിയ്ക്കും ബന്ധുക്കള്‍ക്കും ഇപ്പോള്‍ തന്നെ ക്ലീന്‍ ചിറ്റ് നല്കി കഴിഞ്ഞു. എന്നാല്‍ രാമക്ഷേത്ര ഭൂമി തട്ടിപ്പ് കേസില്‍ അന്വേഷണം തുടരുകയാണെന്നാണ് ബിന്‍ജോര്‍ പോലീസ് മേധാവി അറിയിക്കുന്നത്. വി എച്ച് പി നേതാവിനെതിരെ തെറ്റായ ആരോപണം ഉയര്‍ത്തി കോടിക്കണക്കിന് ഹിന്ദുവിശ്വാസികളുടെ വികാരം വൃണപ്പെടുത്തിയെന്നാണ് മാധ്യമപ്രവര്‍ത്തകന്‍ വിനീത് നാരായിനും ലോത്തി, രജനീഷ് എന്നിവര്‍ക്കുമെതിരെയുമുള്ള ആരോപണം. അയോധ്യ ഭൂമി തട്ടിപ്പ് ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന നടന്നതായും പോലീസ് വ്യക്തമാക്കുന്നുണ്ട്.

Next Story