Top

പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ രാജിവെച്ചു; പൊടുന്നനെയുള്ള സ്ഥാനമൊഴിയലില്‍ ചര്‍ച്ച

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ കാബിനെറ്റ് സെക്രട്ടറിയുമായ പ്രദീപ് കുമാര്‍ സിന്‍ഹ രാജിവെച്ചു. കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി പ്രധാനമന്ത്രിയുടെ പിഎസ് ആയിരുന്നു പികെ സിന്‍ഹ. രാജിയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ പെട്ടന്നുള്ള പുറത്തുപോക്ക് വന്‍ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. പി കെ സിന്‍ഹയ്ക്കു വേണ്ടിയാണ് 2019ലെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാമൂഴത്തില്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ എന്നൊരു പ്രത്യേക തസ്തിക സൃഷ്ടിച്ചത്. പ്രധാനമന്ത്രി മോദിയുടെ കാലാവധി അവസാനിക്കുന്നതു വരെ സിന്‍ഹ അദ്ദേഹത്തിന്റെ ഉപദേഷ്ടാവിയിരിക്കുമെന്നും […]

16 March 2021 8:22 AM GMT

പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ രാജിവെച്ചു; പൊടുന്നനെയുള്ള സ്ഥാനമൊഴിയലില്‍ ചര്‍ച്ച
X

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ കാബിനെറ്റ് സെക്രട്ടറിയുമായ പ്രദീപ് കുമാര്‍ സിന്‍ഹ രാജിവെച്ചു. കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി പ്രധാനമന്ത്രിയുടെ പിഎസ് ആയിരുന്നു പികെ സിന്‍ഹ. രാജിയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ പെട്ടന്നുള്ള പുറത്തുപോക്ക് വന്‍ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

പി കെ സിന്‍ഹയ്ക്കു വേണ്ടിയാണ് 2019ലെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാമൂഴത്തില്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ എന്നൊരു പ്രത്യേക തസ്തിക സൃഷ്ടിച്ചത്. പ്രധാനമന്ത്രി മോദിയുടെ കാലാവധി അവസാനിക്കുന്നതു വരെ സിന്‍ഹ അദ്ദേഹത്തിന്റെ ഉപദേഷ്ടാവിയിരിക്കുമെന്നും സിന്‍ഹയുടെ നിയമന ഉത്തരവില്‍ പറയുന്നുണ്ട്.

രാജ്യത്തെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥാനായ സിന്‍ഹ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ടേമില്‍ കാബിനെറ്റ് സെക്രട്ടറിയായിരുന്നു. ഏകദേശം നാല് വര്‍ഷത്തോളം അദ്ദേഹം ആ പദവിയിലിരുന്നു. പിന്നീട് മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയപ്പോഴാണ് സ്‌പെഷ്യല്‍ ഡ്യൂട്ടി ഒഫീസറായി സിന്‍ഹ പ്രധനാമന്ത്രിയുടെ ഓഫീലെത്തുന്നത്. ഉത്തര്‍പ്രദേശ് കേഡറിലായിരുന്ന അദ്ദേഹം 1977ലാണ് സര്‍വ്വീസിലെത്തിയത്.

മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ നൃപേന്ദ്ര മിശ്ര പുറത്തുപോയതിന് പിന്നാലെയാണ് സിന്‍ഹയെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ അഡൈ്വസറായി നിയമിച്ചത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് മൂന്ന് കേന്ദ്ര മന്ത്രാലയങ്ങളില്‍ സെക്രട്ടറിയായിരുന്നു പി കെ സിന്‍ഹ.

Next Story