പ്രധാനമന്ത്രിക്കെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം; വരവേറ്റത് ആകാശത്ത് കറുത്ത ബലൂണ്‍ പറത്തി; മോഡിയുടെ കോലം പെട്രോള്‍ ഒഴിച്ച് കത്തിച്ചു
കൊച്ചി റിഫൈനറിയില്‍ പദ്ധതിയുദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം. കേന്ദ്ര നയങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധ സൂചകമായി ആകാശത്തേക്ക് 500 ഓളം കറുത്ത ഹൈഡ്രജന്‍ ബലൂണുകള്‍ പറത്തി. പ്രതിഷേധ മുദ്രാവാക്യങ്ങള്‍ എഴുതിയ കാര്‍ഡ് തൂക്കിയ ബലൂണുകള്‍ ഉയര്‍ത്തിയ ശേഷം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മോഡിയുടെ കോലം പെട്രോള്‍ ഒഴിച്ച് കത്തിച്ചു. അനിയന്ത്രിതമായ പെട്രോള്‍ വില വര്‍ധനവ് പിന്‍വലിക്കുക എന്നാവശ്യപ്പെട്ട് തൃപ്പൂണിത്തുറ ഹില്‍പാലസിന് മുന്നില്‍ നടത്തിയ ധര്‍ണ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എ എ അന്‍ഷാദാണ് ഉദ്ഘാടനം ചെയ്തത്. പ്രധാനമന്ത്രി ബിപിസിഎല്ലിലേക്ക് […]

കൊച്ചി റിഫൈനറിയില്‍ പദ്ധതിയുദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം. കേന്ദ്ര നയങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധ സൂചകമായി ആകാശത്തേക്ക് 500 ഓളം കറുത്ത ഹൈഡ്രജന്‍ ബലൂണുകള്‍ പറത്തി. പ്രതിഷേധ മുദ്രാവാക്യങ്ങള്‍ എഴുതിയ കാര്‍ഡ് തൂക്കിയ ബലൂണുകള്‍ ഉയര്‍ത്തിയ ശേഷം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മോഡിയുടെ കോലം പെട്രോള്‍ ഒഴിച്ച് കത്തിച്ചു.
അനിയന്ത്രിതമായ പെട്രോള്‍ വില വര്‍ധനവ് പിന്‍വലിക്കുക എന്നാവശ്യപ്പെട്ട് തൃപ്പൂണിത്തുറ ഹില്‍പാലസിന് മുന്നില്‍ നടത്തിയ ധര്‍ണ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എ എ അന്‍ഷാദാണ് ഉദ്ഘാടനം ചെയ്തത്. പ്രധാനമന്ത്രി ബിപിസിഎല്ലിലേക്ക് പോകുന്ന ഇരുമ്പനം സിഗ്നലിലാണ് ആദ്യം പ്രതിഷേധം നടത്താന്‍ നിശ്ചയിച്ചിരുന്നത്. സുരക്ഷാച്ചുമതലയുള്ള എസ്പിജിയുടെ നിര്‍ദ്ദേശം കണക്കിലെടുത്ത് ഹില്‍പാലസിന് മുന്നിലേക്ക് മാറ്റുകയായിരുന്നു.
ബിപിസിഎല്ലില്‍ നടന്ന ഉദ്ഘാടനച്ചടങ്ങിനിടെ കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവല്‍കരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശനമുന്നയിച്ചു. ബിപിസിഎല്‍ ഓഹരി വില്‍പനയേക്കുറിച്ചുള്ള വിയോജിപ്പാണ് മുഖ്യമന്ത്രി പ്രധാനമന്ത്രി വേദിയിലിരിക്കെ പരസ്യമാക്കിയത്. സ്വകാര്യ നിക്ഷേപം ആകര്‍ഷിച്ച് മാത്രമല്ല വികസനം നടപ്പാക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ വി മുരളീധരനും വേദിയിലുണ്ടായിരുന്നു.
മുഖ്യമന്ത്രി പറഞ്ഞത്
“കഴിഞ്ഞ നാലര വര്‍ഷങ്ങളായി കേരളത്തില്‍ വ്യവസായ വളര്‍ച്ചയുണ്ടാക്കാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. സ്വകാര്യ നിക്ഷേപം ആകര്‍ഷിച്ച് കൊണ്ട് മാത്രമല്ല, വ്യവസായ അഭിവൃദ്ധിയുണ്ടാക്കുന്നത്. പൊതുമേഖലയെ ശാക്തീകരിച്ചും പരമ്പരാഗത മേഖലയെ നവീകരിച്ചും കൂടിയാണ് അത് സാധ്യമാക്കുന്നത്. ഈ കാഴ്ചപാടിന് അനുസൃതമായി ബിപിസിഎല്ലിന്റെ കൊച്ചി റിഫൈനറി പുതിയ യൂണിറ്റുകള്‍ കമീഷന്‍ ചെയ്യപ്പെടുകയാണ്. റിഫൈനറികള്‍ ഉത്പാദിപ്പിക്കുന്ന …ഉപയോഗിച്ച് പെയിന്റിനും ജലശുദ്ധീകരണ കൊമിക്കലിനുംനും ആവശ്യമായ പെട്രോള്‍ കെമിക്കല്‍സ് ഉത്പാദിപ്പിക്കാന്‍ ഈ യൂണിറ്റുകള്‍ക്ക് സാധിക്കും. ഈ മേഖലയില്‍ ഇടക്കുമതി കുറയ്ക്കാനും അങ്ങനെ വിദേശനാണ്യത്തിന്റെ കാര്യത്തില്‍ ലാഭമുണ്ടാക്കാനും കഴിയും. വേഗതയും സുരക്ഷിതത്വവുമുള്ള ഗതാഗതസൗകര്യം ഏതെരു ആധുനിക സമൂഹത്തിനും ഒഴിച്ചു കൂടാന്‍ കഴിയാത്തതാണ്. അത് വ്യാവസായിക വളര്‍ച്ചയ്ക്കുള്ള അടിത്തറയൊരുക്കും. കേരളത്തിലെ ഉള്‍നാടന്‍ ജലാശയങ്ങളുടെ വലിയൊരു ശൃംഖല തന്നെ ഉള്ളത് കൊണ്ട് അവ ഗതാഗതയോഗ്യമാക്കുന്നത് ചെലവും മലിനീകരണവും കുറഞ്ഞ പൊതുഗതാഗതം സാധ്യമാക്കും. ഈ കാഴ്ചപാടിന്റെ ഭാഗമായാണ് വടക്ക് ബേക്കല്‍ മുതല്‍ തെക്ക് കേവളം വരെയുള്ള ജലപാത പ്രവര്‍ത്തനക്ഷമമാക്കുന്നത്. കേരളത്തിന്റെ സമ്പദ്ഘടനയുടെ ചാലകശക്തികളിലൊന്നാണ് ടൂറിസം മേഖല. കൊച്ചി ലോകടൂറിസം മാപ്പില്‍ ഇടം നേടിയിട്ടുണ്ട്. ദക്ഷിണേഷ്യയെ നോര്‍ത്ത് ആഫ്രിക്കയും മിഡില്‍ ഈസ്റ്റുമായി ബന്ധിപ്പിക്കുന്ന ക്രൂയിസുകളുടെ പോര്‍ട്ട് ആയതു കൊണ്ട് കൊച്ചിക്ക് വലിയ പ്രാധാന്യമുണ്ട്. 2017 മുതല്‍ 2020 വരെ കൊച്ചിയിലെത്തിയ ക്രൂയിസ് സഞ്ചാരികളുടെ എണ്ണത്തില്‍ 42 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. വര്‍ധിച്ചു വരുന്ന അന്താരാഷ്ട്ര ക്രൂയിസ് സഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് സാഗരിക”